വി. കുര്‍ബാനയില്‍ ഉപയോഗിക്കുന്ന “അനാഫൊറ പ്രാര്‍ത്ഥനകളുടെ രൂപീകരണവും പുനരന്വേഷണവും” എന്ന ഗ്രന്ഥം സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കാനാട് മൗണ്ട് സെന്‍റ് തോമസില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ലിറ്റര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ തോമസ് ഇലവനാല്‍ ആദ്യപ്രതി ഏറ്റുവാങ്ങി. സീറോമലബാര്‍ സഭയുടെ ഗവേഷണ പഠനവിഭാഗമായ എല്‍.ആര്‍.സി. പുറത്തിറക്കുന്ന ഇരുപത്തിയെട്ടാമത്തെ ഗ്രന്ഥമാണിത്. എല്‍.ആര്‍.സി. ചെയര്‍മാന്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, എപ്പിസ്കോപ്പല്‍ മെമ്പര്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, മെമ്പര്‍ മാര്‍ ടോണി നീലങ്കാവില്‍, പുസ്തകത്തിന്‍റെ എഡിറ്ററും എല്‍.ആര്‍.സി. ഡയറക്ടറുമായ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

സീറോമലബാര്‍ സഭയിലെ വി. കുര്‍ബാനയില്‍ നിലവിലുള്ള അനാഫൊറ പ്രാര്‍ത്ഥനകള്‍ക്ക് പുറമെ പുതിയ അനാഫൊറകളുടെ ആവശ്യതകളും, സാദ്ധ്യതകളും എന്നീ വിഷയങ്ങളെ  ആസ്പദമാക്കി എല്‍.ആര്‍.സി. സംഘടിപ്പിച്ച 49-ാം മത് സെമിനാറില്‍ അവതരിപ്പിച്ച പഠനങ്ങളുടെ വെളിച്ചത്തിലാണ് ഈടുറ്റ ഈ ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്.

ബിഷപ് തോമസ് ഇലവനാല്‍, റവ. ഡോ. തോമസ് മണ്ണൂരാംപറമ്പില്‍, റവ. ഡോ. ജേക്കബ് വടക്കേല്‍, റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, റവ. ഡോ. ജോസഫ് ലയണല്‍, റവ. ഡോ. ബേബി വര്‍ഗ്ഗീസ്, റവ. ഡോ. ജോസ് കുറിയേടത്ത് സി.എം.ഐ., റവ. ഡോ. ജോസ് കൊച്ചുപറമ്പില്‍, റവ. ഡോ.  ആന്‍റണി നരികുളം, റവ. ഡോ.  ഫ്രാന്‍സീസ് കണിച്ചിക്കാട്ടില്‍ സി.എം.ഐ., റവ. ഡോ. സി. ജ്യോതി മരിയ ഡി.എസ്.റ്റി. എന്നിവരുടെ ലേഖനങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്.

Source: LRC

LEAVE A REPLY

Please enter your comment!
Please enter your name here