
അമേരിക്കയിലെ അപ്പീൽ കോടതിയിലെ ജഡ്ജിയായി കത്തോലിക്ക ഡീക്കനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്തു. അമേരിക്കയിലെ റോക്ക് വില്ലേ സെന്റർ രൂപതയിലെ ഡീക്കനായ ജോസഫ് ബിയാൻഗോയേയാണ് സർക്യൂട്ട് ജഡ്ജിയായി ഡൊണാൾഡ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്തത്. ന്യൂയോർക്കില്‍ ജനിച്ച ജോസഫ് ബിയാൻഗോ വളരെ പ്രശസ്തമായ സ്ഥാപനങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ജോലി ചെയ്തതും വളരെ ഉന്നതമായ സ്ഥാപനങ്ങളിലാണ്.
ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ സെമിനാരിയിൽ നിന്നു അദ്ദേഹം തന്റെ മാസ്റ്റർ ഓഫ് ആർട്സ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. ന്യൂയോര്‍ക്ക് ഡിസ്ട്രിക്ട് കോര്‍ട്ടില്‍ ജഡ്ജിയായി അദ്ദേഹത്തെ പിന്നീട് നിയമിച്ചു. 2013-ലാണ് അദ്ദേഹം സഭയിലെ ഡീക്കനായി ശുശ്രൂഷ ആരംഭിച്ചത്. ട്രംപിന്റെ നിര്‍ദ്ദേശം സെനറ്റ് അംഗീകരിച്ചാല്‍ ജോസഫ് ബിയാൻഗോയുടെ നിയമനം പ്രാബല്യത്തില്‍ വരും.
നിർബന്ധിതമായ ശിക്ഷകൾ നൽകേണ്ടി വരുന്ന സാഹചര്യങ്ങൾ ഉടലെടുക്കുമ്പോൾ ഏറ്റവും ചെറിയ ശിക്ഷ നൽകാൻ കത്തോലിക്ക വിശ്വാസം തന്നെ പ്രേരിപ്പിക്കാറുണ്ടെന്നു ജോസഫ് ബിയാൻഗോ നേരത്തെ പറഞ്ഞിരിന്നു.
Source: www.pravachakasabdam.com