ക്രൈസ്തവ സമൂഹം പരിശുദ്ധമായി ആചരിക്കുന്ന പെസഹാ വ്യാഴം, ദുഃഖ വെള്ളി ദിവസങ്ങൾ ഹയർ സെക്കന്‍ഡറി മൂല്യ നിര്‍ണയ ക്യാമ്പ് നടത്താനുള്ള സർക്കാർ നീക്കം അനുവദിക്കില്ലെന്നു കേരള കത്തോലിക്കാ സഭ അല്മായ പ്രസ്ഥാനമായ കേരള കാത്തലിക് ഫെഡറേഷൻ.
സർക്കാർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും ഉത്തരവുകൾ പിൻവലിക്കാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും യോഗം അറിയിച്ചു. പ്രസിഡന്റ് പി.കെ. ജോസഫ് അധ്യക്ഷത വഹിച്ചു. വർഗീസ് കോയിക്കര, ജസ്റ്റിൻ കരിപ്പാട്ട് എന്നിവർ പ്രസംഗിച്ചു.
Source: www.deepika.com