കായികമേഖലയുടെ മൂല്യങ്ങളെ ഉത്തേജക മരുന്ന് ഉപയോഗവും അഴിമതിയും ചേർന്ന് മലീമസമാക്കുകയാണെന്ന് ഫ്രാൻസിസ് മാർപാപ്പ. യൂറോപ്പിലെയും ആഫ്രിക്കയിലെയും സൈക്ലിംഗ് ഫെഡറേഷൻ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അഭിപ്രായപ്രകടനം.
ക്ഷമ, സത്യസന്ധത, സംഘബലം തുടങ്ങിയ മൂല്യങ്ങളിൽ അധിഷ്ഠിതമായ കായിക ഇനമാണ് സൈക്ലിങ്ങെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുരഭിമാനവും ലാഭക്കൊതിയും പ്രാമുഖ്യം നേടുന്പോഴാണ് ഇതൊക്കെ നഷ്ടപ്പെടുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
Sourcel: www.deepika.com