
സീറോ-മലബാര്‍ സഭയുടെ ഗവേഷണ പഠനക്രേന്ദമായ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍ററിന്‍റെ (എല്‍ആര്‍സി) 56-ാമത് സെമിനാര്‍ ജനുവരി 22, 24 തിയതികളില്‍ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടക്കും. 22നു രാവിലെ 10ന് ആരംഭിച്ച് 24നു ഉച്ചയ്ക്ക് 12നു സെമിനാര്‍ സമാപിക്കും. എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അദ്ധ്യക്ഷത വഹിക്കും.
ഭാരതീയക്രൈസ്തവചരിത്രത്തിലേയ്ക്കുംഅപ്പസ്തോലിക പാരമ്പര്യത്തിലേയ്ക്കും വെളിച്ചം വീശുന്ന ഏറ്റവും ആദ്യത്തെ ക്യതിയായ څതോമാശ്ലീഹായുടെ നടപടികള്‍چ എന്ന ക്യതിയെക്കുറിച്ചുള്ള ഗവേഷണപഠനങ്ങളാണ് സെമിനാറില്‍ അവതരിപ്പിക്കപ്പെടുക എന്ന് എല്‍ആര്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ പത്രക്കുറിപ്പില്‍ അറിയിച്ചു. തോമാശ്ലീഹായുടെ ഭാരതത്തിലെ സുവിശേഷപ്രവര്‍ത്തനങ്ങള്‍ക്ക് വഴിതെളിയിച്ച ചരിത്രപശ്ചാത്തലം, ഇന്ത്യയിലേക്കുള്ള പൗരാണിക,വ്യാപാരസഞ്ചാരമാര്‍ഗങ്ങള്‍,എന്നിവയെക്കുറിച്ചുള്ള ചരിത്രപരമായ അന്വേഷണം ഈ സെമിനാറില്‍ ലക്ഷ്യംവെയ്ക്കുന്നു. രണ്ട്, മൂന്ന് നൂറ്റാണ്ടുകളില്‍ വിരചിതമായ ‘തോമാശ്ലീഹായുടെ നടപടികള്‍’ എന്ന ഗ്രന്ഥത്തിന്‍റെ കൈയ്യെഴുത്തു പ്രതികള്‍ സുറിയാനി, ഗ്രീക്ക് എന്നീ മൂലഭാഷകളില്‍ ലഭ്യമാണ്. മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെചരിത്രം,ദൈവശാസ്ത്രം,ആരാധനാക്രമം,ആദ്ധ്യാത്മികത,നിയമസംഹിതഎന്നിവയുടെപൗരാണികസ്രോതസ്സുകൂടിയാണ് ഈ ഗ്രന്ഥം. ഈ ലിഖിതരേഖയുടെ പ്രസക്തിയും പ്രാധാന്യവും സെമിനാറില്‍ പഠനവിധേയമാക്കുന്നു.
24നു മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപന സന്ദേശം നല്‍കും. ബിഷപ്പുമാരായ മാര്‍ റെമിജീയൂസ് ഇഞ്ചനാനിയില്‍, മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ പ്രസംഗിക്കും.
സീറോ-മലബാര്‍ സഭയുടെ ഗവേഷണപഠനക്രേന്ദം എന്ന നിലയില്‍ വിവിധ വിഷയങ്ങളില്‍ ഉന്നതപഠനം നടത്തിയിട്ടുള്ളവര്‍ക്കും ഗവേഷണപഠനങ്ങള്‍ നടത്തുന്നവര്‍ക്കും ഒത്തുചേര്‍ന്ന് ക്രിയാത്മകവും പഠനം നടത്തുന്നതിനുള്ള സാഹചര്യം സംജാതമാക്കുക എന്നതാണ് എല്‍ആര്‍സി സെമിനാറുകള്‍കൊണ്ട് മുഖ്യമായും വിഭാവനം ചെയ്യുന്നത്.
Source: LRC