റൊമാനിയയിലെ കമ്യൂണിസ്റ്റ് സർവാധിപത്യകാലത്തു വധിക്കപ്പെട്ട ഏഴു മെത്രാന്മാരെ രക്തസാക്ഷികളായി പ്രഖ്യാപിക്കും. വിശുദ്ധന്മാരുടെ കാര്യങ്ങൾക്കായുള്ള തിരുസംഘത്തിന്റെ ശിപാർശ ഫ്രാൻസിസ് മാർപാപ്പ ചൊവ്വാഴ്ച അംഗീകരിച്ചു. 1950-നും 70-നും ഇടയ്ക്കു കമ്യൂണിസ്റ്റ് ഭരണകൂടം വധിച്ചതാണ് ഇവരെ.
വലേറിയു ട്രയിയാൻ ഫ്രെൻടിയു, വാസിലി അഫ്ടെനി, അയോവൻ സുചിയു, ടിറ്റ് ലി വിയു കിസേവു, അയോവൻ ബലാൻ, അലസാന്ദ്രു റൂസു, യൂലിയു ഹൊസു എന്നിവരാണു രക്തസാക്ഷികളായി പ്രഖ്യാപിക്കപ്പെടുക.
Source: www.deepika.com