ഏഷ്യയിലെ ക്രൈസ്തവ വിശ്വാസികളില്‍ മൂന്നില്‍ ഒരാള്‍ വീതം മതപീഡനത്തിനു ഇരയാകുന്നുവെന്നു വ്യക്തമാക്കുന്ന പുതിയ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത്. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ 2019-ലെ ‘വേള്‍ഡ് വാച്ച് ലിസ്റ്റി’ലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏഷ്യയില്‍ ക്രൈസ്തവ പീഡനം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന്‍ ഓപ്പണ്‍ ഡോഴ്സിനെ ചൂണ്ടിക്കാട്ടി ‘ദി ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് പറയുന്നു. ക്രൈസ്തവ പീഡനം നടക്കുന്ന 50 രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇതാദ്യമായി ആദ്യ പത്തില്‍ ഇന്ത്യ ഇടം നേടിയിട്ടുണ്ടെന്നതും ഞെട്ടിക്കുന്നതാണ്.
5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 28-മതായിരുന്നു ഇന്ത്യയുടെ സ്ഥാനം. ചൈനയിലെ കര്‍ക്കശമായ കമ്മ്യൂണിസ്റ്റ് നിയമങ്ങളും, ഇന്ത്യയിലെ ഹിന്ദുത്വ ദേശീയവാദവും, ഇന്തോനേഷ്യയിലെ മുസ്ലീം മതമൗലീക വാദവും ഏഷ്യയെ ക്രിസ്ത്യാനികളുടെ പുതിയ കനല്‍ മെത്തയാക്കി മാറ്റിയിരിക്കുന്നുവെന്ന് ഓപ്പണ്‍ ഡോഴ്സ് പറയുന്നു. തുടര്‍ച്ചയായ 18-മത്തെ വര്‍ഷവും ഉത്തര കൊറിയയില്‍ തന്നെയാണ് ലോകത്തെ ഏറ്റവും കടുത്ത ക്രൈസ്തവ പീഡനം നടക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ക്രൈസ്തവ പീഡന ലിസ്റ്റില്‍ ചൈനയുടെ സ്ഥാനംനാല്‍പ്പത്തിമൂന്ന് ആയിരുന്നുവെങ്കില്‍ ഈ വര്‍ഷം ചൈന ഇരുപത്തിയേഴാമതാണ്. ചൈനയില്‍ അന്‍പതു ലക്ഷത്തോളം വിശ്വാസികള്‍ ഏതെങ്കിലും വിധത്തിലുള്ളപീഡനത്തിന്ഇരയായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
Source: www.pravachakasabdam.com