ക്രൈസ്തവ സമൂഹത്തിന്റെ ഒറ്റക്കെട്ടായുള്ള പ്രതികരണത്തിന് ഫലം. പരിപാവന കൂദാശയായ കുമ്പസാരത്തെ അവഹേളിച്ച് പരിപാടി സംപ്രേക്ഷണം ചെയ്ത മഴവില്‍ മനോരമ ഒടുവില്‍ പരസ്യ ക്ഷമാപണം നടത്തി. ‘മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത തകർപ്പൻ കോമഡി എപ്പിസോഡ് കുമ്പസാരത്തെക്കുറിച്ച് ഉള്ള ചിത്രീകരണം വിശ്വാസികളെ വേദനിപ്പിച്ചു എന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രതിഷേധങ്ങൾ ഉൾക്കൊള്ളുകയും ക്ഷമാപണം നടത്തുകയും ചെയ്യുന്നു’വെന്നുമാണ് ചാനലില്‍ സ്ക്രോള്‍ ചെയ്യുന്നത്. ഈ എപ്പിസോഡിന്റെ സംപ്രേക്ഷണം ഒഴിവാക്കിയിട്ടുണ്ടെന്നും തുടര്‍ച്ചയായി എഴുതിക്കാണിക്കുന്നുണ്ട്.
അനുരഞ്ജന കൂദാശയേ ഏറ്റവും മോശകരമായി രീതിയില്‍ അവതരിപ്പിച്ച ചാനലിനെതിരെ വ്യാപക പ്രതിഷേധവുമായി വിശ്വാസികള്‍ സംഘടിക്കുകയായിരിന്നു. ചാനലിന്റെ പേജിലും യൂട്യൂബ് അക്കൌണ്ടിലും നൂറുകണക്കിന് ആളുകളാണ് പ്രതിഷേധം അറിയിച്ചത്. ഇതിനിടെ നിരവധി പേര്‍ നാഷ്ണല്‍ ബ്രോഡ്കാസ്റ്റിംഗ് ഫൌണ്ടേഷനും ഓണ്‍ലൈനായി പരാതി നല്‍കി. ക്രൈസ്തവ സമൂഹം ഒറ്റക്കെട്ടായി പ്രതികരിച്ചപ്പോള്‍ ചാനല്‍ മാപ്പ് പറയുവാന്‍ നിര്‍ബന്ധിതരായി തീരുകയായിരിന്നു.
Source: www.pravachakasabdam.com