ദൈവാനുഭവത്തിന്റെ ഉൾക്കാഴ്ച പകർന്ന് കാക്കനാട് സെൻറ് തോമസ് മൗണ്ടിൽ കാഴ്ച പരിമിതരുടെ സ്നേഹസംഗമം കാഴ്ച പരിമിതർക്കൊപ്പം മൂക ബധിരരും ശാരീരിക വെല്ലുവിളി നേരിടുന്നവരും കൂടി ഒത്തുചേർന്നത് സ്നേഹ സംഗമത്തിന് കരുത്തായി. സീറോമലബാർ സഭയിലെ ലെയ്റ്റി , ഫാമിലി ലൈഫ് കമ്മീഷൻറെ ഭാഗമായി അപ്പസ്തോലേറ്റിന്റെ നേതൃത്വത്തിലാണ് കാഴ്ച പരിമിതരുടെ പ്രഥമ സമ്മേളനം സംഘടിപ്പിച്ചത്.
സമൂഹത്തിൽനിന്ന് മാറ്റി നിർത്തപെടാനല്ല ചേർത്ത് നിർത്താൻ ആണ് സഭ ആഗ്രഹിക്കുന്നതെന്ന് വിളിച്ചോതുന്നതായി സംഗമം. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെ ആണ് സ്നേഹ സംഗമത്തിന് തിരിതെളിഞ്ഞത്. വിശുദ്ധ കുർബാനയിൽ പങ്കാളികളായ മൂക ബധിതർക്കായി സൈൻ ഭാഷയിൽ സിസ്റ്റർ അഭയ വിശുദ്ധകുർബാന പകർന്നുനൽകിയത് ദിവ്യ അനുഭവമായി
പൊതുസമ്മേളനം കർദിനാൾ ഉദ്ഘാടനം ചെയ്തു. സഭയുടെ മക്കളായ നിങ്ങളെ ചേർത്തുപിടിച്ചു സംരക്ഷിച്ചു മാത്രമേ സഭ മുന്നോട്ടു പോവുകയേ ഉള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി. സഭയുടെ സ്നേഹം എന്നും നിങ്ങൾക്കൊപ്പം ഉണ്ടായിരിക്കും സഭയുടെയും സമൂഹത്തിനെയും സംരക്ഷണം ഭിന്നശേഷിക്കാരായ മക്കൾക്ക് ലഭിക്കണം. കാഴ്ച പരിമിതർ സമർപ്പിച്ചു നിവേദനത്തിലെ ആവശ്യങ്ങൾ നടപ്പിലാക്കുമെന്ന് കർദിനാൾ വ്യക്തമാക്കി
Source: www.deepika.com
Follow this link to join Catholic Focus’WhatsApp group to get daily Catholic news:
https://chat.whatsapp.com/HWhs85Sxbk76nBKQmapkj8