സീറോ മലബാര്‍ സഭയുടെ കേന്ദ്ര കാര്യാലയമായ മൗണ്ട് സെന്‍റ് തോമസില്‍ നാളെ കാഴ്ച്ച പരിമിതരുടെ സ്നേഹ സംഗമം നടക്കും .സീറോ മലബാര്‍ സഭയിലെ ലൈറ്റി ,ഫാമിലി ,ലൈഫ് കമ്മീഷന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പ്രൊ ലൈഫ് അപോസ്തലറ്റിന്‍റെ നേതൃത്വത്തിലാണ് പ്രഥമ സമ്മേളനം ക്രമീകരിച്ചിരിക്കുന്നത് .കേരളത്തിന്‍റെ എല്ലാ ജില്ലകളില്‍ നിന്നും വ്യക്തികളും കുടുംബങ്ങളും എത്തും .രാവിലെ 10 മണിക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ മൗണ്ട് സെന്‍റ് തോമസില്‍ ഒത്തുചേരും .കാഴ്ച്ച പരിമിതരുടെ നേതൃത്വത്തില്‍ തൃശൂര്‍ ദര്‍ശന ക്ലബിലെയും ഹെവന്‍ലി സ്റ്റാര്‍ലെയും അംഗങ്ങ്ള്‍ അവതരിപ്പിക്കുന്ന ,ശിങ്കാരി മേളം തുടങ്ങും .
10 മണിക്ക് ‘ദൈവാനുഭവത്തിന്‍റെ ഉള്‍ക്കാഴ്ച്ച ‘എന്ന വിഷയത്തില്‍ കെസിബിസി പ്രൊ ലൈഫ് സമിതി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷിബു ജോണ്‍ പ്രഭാഷണം നടത്തും . 11 മണിക്ക് മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും .ക്യൂറിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യയന്‍ വാണിയപ്പുരയില്‍ സുവിശേഷ സന്ദേശം നല്‍കും .സ്നേഹവിരുന്നിന് ശേഷം ഒരു മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യയന്‍ വാണിയെപ്പുര അധ്യക്ഷനായിരിക്കും .
കാര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉത്ഘാടനം ചെയ്യും .കാഴ്ചപരിമിതര്‍ക്കും ഭിന്നശേഷിവിഭാഗത്തിലെ സഹോദരങ്ങള്‍ക്കുമായി പ്രൊ ലൈഫ് അപോസ്തലെറ്റുമായി സഹകരിച്ചു കൊച്ചി ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്‍റര്‍ ആരംഭിക്കുന്ന ‘ചാവറ എംപവര്‍ മാട്രിമണി’യുടെ ഉത്ഘാടനവും കാര്‍ദിനാള്‍ നിര്‍വഹിക്കും .കാഴ്ച്ച പരിമിതരുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളെയും ചടങ്ങില്‍ ആദരിക്കും .
Source: www.deepika.com