സമൂഹത്തിൽ കുടുംബത്തിന്റെ പ്രാധാന്യം വിസ്മരിക്കരുതെന്നു ഫ്രാൻസിസ് മാർപാപ്പ. മംഗളവാർത്താ തിരുനാൾ ദിനമായ ഇന്നലെ ഇറ്റാലിയൻ നഗരമായ ലൊറേറ്റോയിലെ മരിയൻ തീർഥാടനകേന്ദ്രം സന്ദർശിച്ചു ദിവ്യബലി അർപ്പിച്ച മാർപാപ്പ യുവജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു.
യുവജനങ്ങളെ സംബന്ധിച്ച ഒക്ടോബറിൽ റോമിൽ നടത്തിയ മെത്രാന്മാരുടെ സിനഡ് സമ്മേളനത്തിനു ശേഷം തയാറാക്കിയ പ്രബോധന രേഖയിൽ(ക്രിസ്തു ജീവിക്കുന്നു) മാർപാപ്പ ഒപ്പുവച്ചു.
നസ്രത്തിൽ തിരുക്കുടംബം വസിച്ചിരുന്ന വീട് 13-ാം നൂറ്റാണ്ടിലാണുലൊറേറ്റോയിൽ കൊണ്ടുവന്നു സ്ഥാപിച്ചത്. വിശുദ്ധനാട്ടിൽ നിന്ന് ആൻജലി കുടുംബമാണ് നസ്രത്തിലെ തിരുഭവനം പൊളിച്ച് ഇറ്റലിയിൽ കൊണ്ടുവന്നു പുനർനിർമിച്ചതെന്നാണു വിശ്വാസം. പീയുസ് പതിനാലാമൻ മാർപാപ്പയ്ക്കുശേഷം ആദ്യമായി ഇവിടെ ദിവ്യബലി അർപ്പിക്കുന്നതു ഫ്രാൻസിസ് മാർപാപ്പയാണ്.
Source: www.deepika.com