കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) വിവിധ കമ്മീഷൻ സെക്രട്ടറിമാരെ തെരഞ്ഞെടുത്തു. റവ. ഡോ. ഏബ്രഹാം ഇരുന്പിനിക്കലാണു പുതിയ മീഡിയ കമ്മീഷൻ സെക്രട്ടറി. ഫാ. സ്റ്റീഫൻ തോമസ് ചാലക്കര യൂത്ത് കമ്മീഷന്റെയും ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറന്പിൽ ലേബർ കമ്മീഷന്റെയും ജയിൻ ആൻസിൽ ഫ്രാൻസിസ് വനിതാ കമ്മീഷന്റെയും സെക്രട്ടറിമാരായി ചുമതലയേറ്റു.
റവ. ഡോ. ഏബ്രഹാം ഇരുന്പിനിക്കൽ തിരുവല്ല അതിരൂപതയിലെ ചുങ്കപ്പാറ സെന്റ് ജോർജ് പള്ളി ഇടവകാംഗമാണ്. സിനിമ-ടെലിവിഷനിൽ എംഎ ബിരുദാനന്തരബിരുദവും റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽനിന്നു ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ഫാ. സ്റ്റീഫൻ തോമസ് ചാലക്കര തിരുവല്ല തോലശേരി സെന്റ് ജോസഫ്സ് ഇടവകാംഗമാണ്. പുനലൂർ രൂപതയിൽ സേവനം ചെയ്യുന്ന ഇദ്ദേഹം എംഎ ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദവും എംജി യൂണിവേഴ്സിറ്റിയിൽനിന്നു കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്.
കൊച്ചി രൂപതാംഗമാണു ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറന്പിൽ. കൊച്ചി സോഷ്യൽ സർവീസ് അസിസ്റ്റന്റ് ഡയറക്ടർ, കെഎൽഎം രൂപത ഡയറക്ടർ, ജൂബിലി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. കൊല്ലം രൂപതാംഗമായ ജയിൻ ആൻസിൽ ഫ്രാൻസിസ് കൗണ്‍സിൽ ഓഫ് കാത്തലിക് വിമൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ്, കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗണ്‍സിൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെഎൽസിഡബ്ല്യുഎ പ്രസിഡന്റ്, കേരള ടൂറിസം വർക്കേഴ്സ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, കൊല്ലം ജില്ല വിമൻസ് കൗണ്‍സിൽ വൈസ് പ്രസിഡന്റ് എന്നീ മേഖലകളിലും സേവനം ചെയ്യുന്നു.
Source: www.deepika.com