
കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം അങ്കമാലി അതിരൂപത 2018- 19 വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉദയംപേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയെയും മികച്ച രണ്ടാമത്തെ ഇടവകയായി തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളിയെയും തെരഞ്ഞെടുത്തു. സി. ജോണ്‍കുട്ടിയാണ് മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകന്‍. ലഹരി വിരുദ്ധ സേനാനി അവാര്‍ഡുകള്‍ക്ക് സിസ്റ്റര്‍ ലാലി, ജോര്‍ജ് ഇമ്മാനുവേല്‍, ചെറിയാന്‍ മുണ്ടാടന്‍, ജോണി പിടിയത്ത്, സി.ഐ.ജോസ് ചാലിശേരി എന്നിവര്‍ അര്‍ഹരായി.
ഈമാസം 17നു രാവിലെ 10ന് കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന 20ാമതു വാര്‍ഷിക സമ്മേളനത്തില്‍ ബിഷപ്പ് മാര്‍ തോമസ് ചക്യത്ത് അവാര്‍ഡുകള്‍ വിതരണം ചെയ്യും. പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന മുന്‍ ഡയറക്ടര്‍ ഫാ. പോള്‍ ചുള്ളിയെയും സന്യാസത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന സിസ്റ്റര്‍ മരിയൂസയെയും യോഗത്തില്‍ ആദരിക്കുമെന്നു ഡയറക്ടര്‍ ഫാ. ജോര്‍ജ് നേരേവീട്ടില്‍, സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ എന്നിവര്‍ അറിയിച്ചു.
Source: www.pravachakasabdam.com