നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊലയ്ക്ക് പിന്നില്‍ വൻ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് അബൂജ അതിരൂപതയുടെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ജോണ്‍ ഒനൈയേകന്‍. കത്തോലിക്കരും മുസ്ലീങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നതെങ്കിലും വൻ രാഷ്ട്രീയ ഗൂഢാലോചന അക്രമണത്തിന് പിന്നിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ക്രൈസ്തവ കൂട്ടക്കൊലയില്‍ അക്രമണത്തിനിരയായവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഫ്രാൻസിസ് പാപ്പയ്ക്ക് നന്ദി രേഖപ്പെടുത്തി തയാറാക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
‘തങ്ങൾക്ക് വോട്ട് ചെയ്യാത്തവരായ ജനങ്ങൾക്കിടയിൽ മതസ്പർദ്ധ വളർത്തി പരസ്പരം ശത്രുത ഉളവാക്കുകയും അങ്ങനെ അക്രമണത്തിന് വഴിയൊരുക്കുകയുമാണ് രാഷ്ട്രീയക്കാർ ചെയ്യുന്നത്. ഇത്തരം സാഹചര്യങ്ങളിലൂടെ സ്ഥലത്തെ നിയമസംവിധാനം താറുമാറാകുന്നതില്‍ അതിയായ ആശങ്കയുണ്ട്. അധികാര ദുർവവിനിയോഗത്തിന്റെ കൃത്യമായ ഉദാഹരണമാണ് നൈജീരിയയിലെ ഈ അക്രമങ്ങൾ. മുസ്ലീം ഫുലാനി ഗോത്രവർഗക്കാർ നടത്തിയ ആക്രമണത്തിൽ നിരവധി ക്രൈസ്തവർ കൊല്ലപ്പെട്ടിട്ടും എന്തുകൊണ്ട് അന്തർദേശീയ മാധ്യമങ്ങളുടെ മുൻപേജിൽ അത് ഇടംപിടിച്ചില്ല എന്ന ചോദ്യവും കര്‍ദ്ദിനാള്‍ ഉയര്‍ത്തി. നൈജീരിയയിലും മാലിയിലും അടുത്തിടെ നടന്ന അതിക്രൂരമായ ആക്രമണങ്ങളിൽ ഇരയായവർക്കുവേണ്ടി വത്തിക്കാനിൽ ഫ്രാന്‍സിസ് പാപ്പ പ്രത്യേക പ്രാർത്ഥന നടത്തിയിരുന്നു.
Source: www.pravachakasabdam.com