സംസ്ഥാനത്തു മുന്നോക്ക വിഭാഗക്കാരിൽ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള കമ്മീഷൻ പുനഃസംഘടിപ്പിച്ചപ്പോൾ ക്രൈസ്തവ വിഭാഗത്തെ അവഗണിച്ചെന്നു സീറോ മലബാർ അന്തർദേശീയ മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ. മുൻകാലങ്ങളിൽ കേരളത്തിലെ വിവിധ മുന്നോക്ക വിഭാഗങ്ങൾക്കു തുല്യപ്രാതിനിധ്യം ലഭിച്ചിരുന്ന കമ്മീഷനിൽനിന്ന് ഇക്കുറി ക്രൈസ്തവ സഭയ്ക്കു നീതി നിഷേധിക്കപ്പെട്ടതു പ്രതിഷേധാർഹമാണ്.
ക്രൈസ്തവരോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ സർക്കാർ പുനരാലോചന നടത്തണമെന്നും മാതൃവേദി യോഗം ആവശ്യപ്പെട്ടു. ഡയറക്ടർ ഫാ. വിൽസൻ എലുവത്തിങ്കൽ കൂനൻ, സെക്രട്ടറി റോസിലി പോൾ തട്ടിൽ, വൈസ് പ്രസിഡന്റ് സിജി ലൂക്സണ്, ട്രഷറർ മേരി ജോസഫ് എന്നിവർ പ്രസംഗിച്ചു.
Source: www.deepika.com