മുന്നോക്ക വിഭാഗക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായുള്ള കമ്മീഷന്‍ കേരള സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ കമ്മീഷന്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ ക്രൈസ്തവ വിഭാഗത്തിനു പ്രാതിനിധ്യം നല്‍കാന്‍ കേരള സര്‍ക്കാര്‍ തയാറാകാത്തതു ക്രൈസ്തവ വിഭാഗത്തോടുള്ള നിഷേധാത്മക നിലപാടാണെന്നു കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം. കേരളത്തിലെ പ്രധാന മുന്നോക്ക വിഭാഗക്കാരായ വിവിധ വിഭാഗങ്ങള്‍ക്കു മുന്‍കാലങ്ങളില്‍ കമ്മീഷനില്‍ തുല്യ പ്രാതിനിധ്യം ലഭിച്ചിരുന്നു. ഇപ്പോള്‍ പ്രാതിനിധ്യം നല്‍കാന്‍ കേരള സര്‍ക്കാര്‍ തയാറാകാത്തതു ക്രൈസ്തവ വിഭാഗത്തോടുള്ള നിഷേധാത്മക നിലപാടാണെന്നു അദ്ദേഹം ആരോപിച്ചു.
ജസ്റ്റീസ് എ.വി. കൃഷ്ണപിള്ള ചെയര്‍മാനായിരുന്ന മുന്നോക്ക കമ്മീഷന്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നാളിതുവരെ സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. ക്രൈസ്തവ വിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ യാതൊരു നടപടിയുമില്ല. കുറവുകള്‍ പരിഹരിച്ചു നീതിപൂര്‍വമായി കമ്മീഷന്‍ പുനഃസംഘടിപ്പിക്കണം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗത്തിലെ കുട്ടികള്‍ക്കു നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പുകള്‍ ഈ സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ഈ നയത്തില്‍ മാറ്റംവരുത്തി സ്‌കോളര്‍ഷിപ്പുകള്‍ ഉടന്‍ വിതരണം ചെയ്യണമെന്നും ബിജു പറയന്നിലം ആവശ്യപ്പെട്ടു.
Source: www.pravachakasabdam.com