സീറോ മലബാര്‍ സഭയിലെ ഏക മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ദേവാലയമായ കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദര്‍ശിക്കും. 26, 27 തീയതികളിലാണ് സന്ദര്‍ശനം നടക്കുക. 26നു വൈകുന്നേരം കുറവിലങ്ങാട് ദേവാലയത്തില്‍ എത്തിച്ചേരുന്ന മേജര്‍ ആര്‍ച്ച്ബിഷപ്പിനെ പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും.
കുറവിലങ്ങാട് ഫൊറോനയിലെ കാളികാവ്, കാട്ടാന്പാക്ക്, കൂടല്ലൂര്‍, കുറിച്ചിത്താനം, മണ്ണയ്ക്കനാട്, മരങ്ങാട്ടുപിള്ളി, മോനിപ്പള്ളി, പാലയ്ക്കാട്ടുമല, രത്നഗിരി, ഉദയഗിരി, വാക്കാട്, വയല എന്നീ ഇടവകകളും മുന്‍പ് കുറവിലങ്ങാട് ഫൊറോനയുടെ ഭാഗമായിരുന്ന ജയ്ഗിരി, കാഞ്ഞിരത്താനം, കളത്തൂര്‍, സ്ലീവാപുരം ഇടവകകളും ഇടവകാതിര്‍ത്തിയിലെ വിവിധ ആശ്രമ ദേവാലയങ്ങളും പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം ഏറ്റുവാങ്ങും.
7.30 ന് ഫൊറോനയിലെ വൈദികരുടെ സമ്മേളനത്തിലും തുടര്‍ന്ന് ദേവാലയ യോഗത്തിലും മേജര്‍ ആര്‍ച്ച് ബിഷപ്പും പാലാ രൂപതാധ്യക്ഷനും പങ്കെടുക്കും. 27 നു രാവിലെ 8.30ന് ഇടവകയിലെ വിവിധ ഭക്തസംഘടന അംഗങ്ങളുടെ യോഗത്തില്‍ മേജര്‍ ആര്‍ച്ചബിഷപ് പങ്കെടുത്ത് സന്ദേശം നല്‍കും. 10 ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന നടക്കും.
Source: www.pravachakasabdam.com