ലോകമെമ്പാടുമുള്ള ക്രൈസ്തവവിശ്വാസികൾ വലിയനോമ്പിലേക്കു പ്രവേശിക്കുന്ന ഈ ആഴ്ചയിൽ, സീറോ മലബാർ ക്രമത്തിൽ “വിഭൂതി തിങ്കൾ’ ആചരണം മാർച്ച് നാലിന് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വിവിധ ഇടവക/മിഷൻ/പ്രോപോസ്ഡ് മിഷൻ സ്ഥലങ്ങളിൽ ഭക്തിനിർഭരമായി ആചരിച്ചു.

ഔർ ലേഡി ഓഫ് പീസ് ലിതെർലാൻഡ് ഇടവകയിലെ ശുശ്രൂഷകൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിച്ചു. ദിവ്യബലിക്കിടയിൽ സുവിശേഷസന്ദേശത്തിനുശേഷം അനുതാപത്തിന്‍റെ യും പശ്ചാത്താപത്തിന്‍റെയും അടയാളമായി നെറ്റിയിൽ ചാരം പൂശൽ തിരുക്കർമ്മവും നടന്നു. വികാരി ഫാ. ജിനോ അരീക്കാട്ട് MCBS, ഫാ. ആന്‍റണി പങ്കിമാലിൽ വിസി, ഫാ. ജോസ് പള്ളിയിൽ വിസി, ഫാ. ഫാൻസ്വാ പത്തിൽ എന്നിവർ സഹകാർമികരായിരുന്നു. വൈകുന്നേരം 6.30 ന് ആരംഭിച്ച തിരുക്കർമ്മങ്ങളിൽ നിരവധി വിശ്വാസികൾ സംബന്ധിച്ചു.

Source: www.deepika.com

LEAVE A REPLY

Please enter your comment!
Please enter your name here