അല്മായ പ്രേഷിതസംഘടനയായ ചെറുപുഷ്പ മിഷൻ ലീഗിന്റെ (സിഎംഎൽ) മേൽനോട്ടം സീറോ മലബാർ സഭ സിനഡ് സഭയുടെ ദൈവവിളി കമ്മീഷനെ ഏൽപിച്ചതിന്റെ പശ്ചാത്തലത്തിൽ, സംഘടനയ്ക്ക് ഇനി പുതിയ നിയമാവലി. പരിഷ്കരിച്ച നിയമാവലിയുടെ പ്രകാശനം സംഘടനയുടെ രക്ഷാധികാരി കൂടിയായ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിച്ചു. സിഎംഎൽ അന്തർദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാൻ നിയമാവലിയുടെ ആദ്യപ്രതി ഏറ്റുവാങ്ങി.
തിരുസഭയിൽ ധാരാളം പൗരോഹിത്യ, സന്ന്യാസ ദൈവവിളികൾ സമ്മാനിച്ച സിഎംഎൽ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിയമാവലിക്കുള്ള പ്രാധാന്യം വലുതാണെന്നു കർദിനാൾ ഓർമിപ്പിച്ചു.
Source: www.deepika.com