ഭ​ര​ണ​ഘ​ട​ന​യു​ടെ 26ാം അ​നുഛേ​ദം അ​നു​ശാ​സി​ക്കു​ന്ന മ​ത​പ​ര​മാ​യ സ്വ​ത്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​കാ​ശം മ​ര​വി​പ്പി​ച്ച് സാ​ധാ​ര​ണ​ക്കാ​രു​ടെ നേ​ർ​ച്ച​പ്പ​ണം കൊ​ണ്ട് സ്വ​രു​ക്കൂ​ട്ടി​യ വ​സ്തു​വ​ക​ക​ളും ആ​തു​രാ​ല​യ​ങ്ങ​ളും വി​ദ്യാ​ല​യ​ങ്ങ​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും കൈ​വ​ശ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ച​ർ​ച്ച് ബി​ല്ലി​ന്‍റെ പേ​രി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ് (എം​സി​വൈ​എം).

സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രേ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി എം​സി​വൈ​എം വി​വി​ധ ഭ​ദ്രാ​സ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ സ​മ​രം തിരു​വ​ല്ല കു​രി​ശു​ക​വ​ല​യി​ൽ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ചെ​റി​യാ​ൻ താ​ഴ​മ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Source: www.deepika.com

LEAVE A REPLY

Please enter your comment!
Please enter your name here