ഭാരതത്തിന്റെ 70-ാം റിപബ്ലിക് ദിനത്തോടനുബന്ധിച്ച് കെസിവൈഎം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ “ഇന്ത്യയിൽ ജനാധിപത്യവും ഭരണഘടനാ സ്ഥാപനങ്ങളും തകർച്ചയിലേക്കോ” എന്ന വിഷയത്തിൽ പഠനശിബിരം നടത്തി. കൊച്ചി, POC ൽ വച്ച് ചേർന്ന പഠന ശിബിരത്തിന്ന് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട. ജസ്റ്റിസ് സിറിയക് ജോസഫ് വിഷയാവതരണം നടത്തി. സംസ്ഥാന ഡയറക്ടർ ഫാ സ്റ്റീഫൻ തോമസ് ആമുഖ പ്രഭാഷണം നടത്തി. KCBC ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ വർഗ്ഗീസ് വള്ളിക്കാട്ടിൽ, മുൻ സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവൽ മൈക്കിൾ, സംസ്ഥാന ജനറൽ സെക്രട്ടറി ബിജോ P. ബാബു, വൈസ് പ്രസിഡന്റ് മാരായ ജോസ് റാൽഫ്, ഡെലിൻ ഡേവിഡ് തുടങ്ങിയവർ പ്രസംഗിച്ചു.
Written by: ക്രിസ്റ്റി ചക്കാലക്കൽ