
സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ (എല്‍ആര്‍സി) എക്‌സിക്യൂട്ടീവ് ഡയറക്ടറായി റവ. ഡോ. ജോജി കല്ലിങ്ങലിനെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിയമിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ പടിഞ്ഞാറെ ചാലക്കുടി നിത്യസഹായമാതാ ഇടവകാംഗമാണ്.
1992ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റു നേടി. പറപ്പൂക്കര ഫൊറോന പള്ളി വികാരിയായി സേവനമനുഷ്ഠിക്കുന്നതിനിടെയാണു പുതിയ നിയമനം.
Source: www.pravachakasabdam.com