തിന്മകളുടെയും വിപത്തുകളുടെയും കെണിയാണ് മദ്യവും ലഹരിവസ്തുക്കളുമെന്നു ബിഷപ് മാർ ജോസ് പുളിക്കൽ. മദ്യവിരുദ്ധ ഞായറിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനം പാലായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. മദ്യത്തിന്റെ ലഹരിയിൽ കണ്ണീരു കുടിക്കുന്ന കുടുംബങ്ങളുണ്ട്.
തലമുറകളുടെ നാശത്തിനു വഴിതെളിക്കുന്ന ഈ വിപത്തിനെതിരെ നാം ഒറ്റക്കെട്ടായി പോരാടണമെന്നും ബിഷപ് ആഹ്വാനം ചെയ്തു. മോണ്‍. സെബാസ്റ്റ്യൻ വേത്താനത്ത് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രൂപത ഡയറക്ടർ ഫാ. മാത്യു പുതിയിടത്ത്, ഫാ.ജോണ്സണ് പൂള്ളീറ്റ്, സിസ്റ്റർ റെനി മേക്കലാത്ത്, ബെന്നി കൊള്ളിമാക്കിയിൽ, ജോസ് കവിയിൽ, മറിയമ്മ ലൂക്കോസ്, ഡെയ്സമ്മ ചൊവ്വാറ്റുകുന്നേൽ, ആകാശ് ആന്റണി എന്നിവർ പ്രസംഗിച്ചു.
Source: www.deepika.com