പൊതുതെരഞ്ഞടുപ്പുമായി ബന്ധപ്പെട്ടു രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളിലും തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിലും വൈദികർ പരസ്യമായ നിലപാടുകൾ സ്വീകരിക്കേണ്ടതില്ലെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ് നെല്ലിക്കുന്നേൽ നിർദേശം നൽകി. ഇടുക്കി രൂപതാധ്യക്ഷന്റെ എപ്പാർക്കിയൽ ന്യൂസ് എന്ന രൂപതയുടെ ഒൗദ്യോഗിക വാട്സ് ആപ് ഗ്രൂപ്പിലാണ് സന്ദേശം നൽകിയത്. ഇതു പൊതുജനങ്ങൾക്കോ ഇടവകകൾക്കോ വിശ്വാസിസമൂഹത്തിനോ ഉള്ള നിർദേശമല്ല.
ശനിയാഴ്ച വൈകുന്നേരമാണ് രൂപതയിലെ വൈദികർക്കു മാത്രമായി ബിഷപ് ഈ നിർദേശം നൽകിയത്.
Source: www.deepika.com