കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സ് (സിഡിസി) കേരളയുടെ ആഭിമുഖ്യത്തില്‍ ദളിത് ക്രൈസ്തവര്‍ സെക്രട്ടേറിയറ്റില്‍ നടത്തിയ മാര്‍ച്ചിലും ധര്‍ണ്ണയിലും വന്‍ ജന പങ്കാളിത്തം. ദളിത് ക്രൈസ്തവരുടെ കുടിശികയായ കടങ്ങള്‍ എഴുതിത്തള്ളുക, ഉന്നത വിദ്യാഭ്യാസത്തിന് പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തുക, പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് ലഭിക്കുന്ന ഒരു ശതമാനം സംവരണം നാലുശതമാനമാക്കി പിഎസ് സിയില്‍ 12ാമത്തെ ഒഴിവ് ദളിത് ക്രൈസ്തവര്‍ക്കു നല്‍കുക, പട്ടിക ജാതിക്കാര്‍ക്കു നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും സ്‌കോളര്‍ഷിപ്പുകളും ദളിത് െ്രെകസ്തവര്‍ക്കും നല്‍കുക, ദളിത് െ്രെകസ്തവര്‍ക്കു ശരിയായ മതവും ജാതിയും രേഖപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുക, പരിവര്‍ത്തിത െ്രെകസ്തവ വികസന കോര്‍പറേഷന്റെ പ്രവര്‍ത്തനം മെച്ചമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്.
തെരഞ്ഞെടുപ്പു വരുന്‌പോള്‍ മുന്നണികള്‍ നല്‍കിയ മോഹന വാഗ്ദാനങ്ങളൊന്നും ഇതേവരെ നടപ്പാക്കിയില്ലെന്നും വിദ്യാഭ്യാസം നേടുന്നതിനു സാമൂഹ്യവ്യവസ്ഥിതിമൂലം തടസമുണ്ടായിരുന്ന കാലത്ത് അറിവു നേടിയവരാണ് ഇപ്പോള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സിഎസ്‌ഐ കൊല്ലം കൊട്ടാരക്കര മഹായിടവക ബിഷപ്പ് റവ.ഡോ. ഉമ്മന്‍ ജോര്‍ജ് പറഞ്ഞു. ദളിത് െ്രെകസ്തവരുടെ ആവശ്യങ്ങള്‍ നേടാനായി സമാധാനപരമായി സമരം ചെയ്യുന്നതു സമാധാനം ആഗ്രഹിക്കുന്നതു കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Source: www.pravachakasabdam.com