വൈവിധ്യങ്ങളുടെ നടുവിലും ആത്മീവിശുദ്ധിയിൽ ദൈവത്തിലേക്ക് എത്തിച്ചേരാനുള്ള പാതയാണ് സത്യമെന്നു ബിഷപ് ഡോ. ജയിംസ് ആനാപറന്പിൽ. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ നടക്കുന്ന ഫിലോസഫിക്കൽ സിന്പോസിയം ’സത്യത്തിലേക്കുള്ള അന്വേഷണം’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആലപ്പുഴ രൂപത കോ-അഡ്ജുത്തോർ ബിഷപ് ഡോ.ജയിംസ് ആനാപറന്പിൽ.
സത്യം മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ധാർമികതയുടെയും അടിസ്ഥാനഘടകമാണ്. സത്യാന്വേഷണം ഹനിക്കപ്പെടാത്ത സ്വാതന്ത്ര്യത്തോടെ നടത്തുന്ന ഒരു യാത്രയാണ്- ആമുഖസന്ദേശത്തിൽ മദ്രാസ് യൂണിവേഴ്സിറ്റി തത്വശാസ്ത്രവിഭാഗം ചെയർമാൻ റവ. ഡോ. ഫെലിക്സ് വിൽഫ്രഡ് പറഞ്ഞു. പൗരസ്ത്യവിദ്യാപീഠം പ്രസിഡന്റ് റവ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ സ്വാഗതം പറഞ്ഞു.
സെമിനാരി റെക്ടർ റവ.ഡോ. ജോയി അയിനിയാടൻ, തത്വശാസ്ത്രവിഭാഗം മേധാവി റവ. ഡോ. ആന്റോ ചേരാംന്തുരുത്തി, റവ.ഡോ. സൂരജ് പിട്ടാപ്പിള്ളിൽ (വടവാതൂർ സെമിനാരി) എന്നിവർ പ്രസംഗിച്ചു.
Source: www.deepika.com