സിഎസ്എസ്ടി സഭയുടെയും സെന്റ് തെരേസാസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്ഥാപകയായ ദൈവദാസി സിസ്റ്റർ ലിമയുടെ (മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ) 161-ാം അനുസ്മരണ സമ്മേളനം എറണാകുളം സെന്റ് തെരേസാസ് കോളജിൽ നടത്തി. പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസത്തിലൂടെ സ്ത്രീശാക്തീകരണത്തിനു നേതൃത്വം നൽകിയ ശ്രേഷ്ഠ സന്യാസിനിയായിരുന്നു സിസ്റ്റർ ലിമയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാമൂഹ്യ നവോത്ഥാന മൂല്യങ്ങൾക്കുവേണ്ടി നിലകൊണ്ട വ്യക്തിത്വമായിരുന്നു സിസ്റ്ററിന്റേതെന്നും അദ്ദേഹം പറഞ്ഞു.
സിഎസ്എസ്ടി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ക്രിസ്റ്റബെൽ അധ്യക്ഷത വഹിച്ചു. ഡോ. അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണവും സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. സ്റ്റീഫൻ ആലത്തറ അനുസ്മരണ പ്രഭാഷണവും നടത്തി. മദറിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം കൂവപ്പടി ബത്ലേഹം അഭയഭവൻ ഡയറക്ടർ മേരി എസ്തപ്പാന് എംജി സർവകലാശാലാ സിൻഡിക്കേറ്റ് അംഗം ഡോ. എം.എസ്. മുരളി സമർപ്പിച്ചു.
Source: www.deepika.com