മുണ്ടംവേലി: ദൈവദാസൻ മോൺ.ലോറൻസ് പുളിയനത്തിന്റെ 58-ാം അനുസ്മരണ ത്തോടനുബന്ധിച്ചുള്ള ദീപ ശിഖ പ്രയാണം അദ്ദ്ദേഹ ത്തിന്റെ മുണ്ടംവേലിയിലുള്ള ജന്മഗൃഹത്തിൽ നിന്ന് ആരംഭിച്ചു. ദൈവദാസന്റെ ഭവനത്തിൽ നടന്ന അനുസ്മരണ സമ്മേളനം വിശുദ്ധീകരണ പ്രക്രീയകളുടെ പോസ്റ്റുലേറ്റർ റവ.ഡോ.ജോസി കണ്ടനാട്ടുതറ ഉദ്ഘാടനം ചെയ്തു. പുളിയനത്ത് ഫാമിലി വെൽഫെയർ അസ്സോസിയേഷൻ പ്രസിഡന്റ് പി.ജെ.സേവ്യർ അദ്ധ്യക്ഷത വഹിച്ചു. കെ.ജെ. മാക്സി എം.എൽ.എ., ഫാ.ആന്റണി കുഴിവേലി, കെ.ജെ. പ്രകാശൻ, ഫാ.അരുൺ അറക്കൽ, ജോസഫ് മാർട്ടിൻ, ജേക്കമ്പ് വെളുത്തെടത്ത്, സേവ്യർ വിജി എന്നിവർ പ്രസംഗിച്ചു, മുണ്ടംവലി പള്ളിയിൽ നടന്ന കർബാനയ്ക്കു ശേഷം ആരംഭിച്ച ദീപശിഖ – ഛായ ചിത്ര പ്രയാണം കണ്ണമാലി, കുബളങ്ങി വഴി ഇടക്കൊച്ചി സെന്റ് ലോറൻസ് പള്ളിയിലെ ദൈവദാസന്റെ കബറിടത്തിൽ വൈകിട്ട് 7.30 എത്തിച്ചേർന്നു.
19 ന് കാലത്ത് 10 മണിക്ക് കൊച്ചി രൂപത വികാരി ജനറൽ മോൺ.പീറ്റർ ചടയങ്ങാട് കലവറ വെഞ്ചരിക്കുകയും നേർച്ച പായസ വിതരണത്തിന് തുടക്കം കുറിക്കുകയും ചെയ്യും.58-ാം അനുസ്മരണ ദിനമായ ഫെബ്രുവരി 20 ന് രാവിലെ 10 മണി മുതൽ നേർച്ച സദ്യ തുടങ്ങും. രാത്രി 10 വരെ സദ്യ വിളമ്പും. 50000 പേർക്ക് സദ്യ വിളമ്പുന്നതിനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു.