കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​യ​​​മ പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​ന്‍റെ ച​​​ർ​​​ച്ച് ബി​​​ൽ 2019 സം​​​ബ​​​ന്ധി​​​ച്ചി​​​ട്ടു​​​ള്ള നി​​​ഗൂ​​​ഢ​​​ത തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നു ക​​​ത്തോ​​​ലി​​​ക്കാ കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം. ഈ ​​​മാ​​​സം ആ​​​റു​​​വ​​​രെ ച​​​ർ​​​ച്ച് ബി​​​ൽ സം​​​ബ​​​ന്ധി​​​ച്ച് പ​​​രാ​​​തി​​​ക​​​ളും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും ഇ-​​​മെ​​​യി​​​ൽ വ​​​ഴി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും 6, 7 തീ​​​യ​​​തി​​​ക​​​ളി​​​ൽ കോ​​​ട്ട​​​യ​​​ത്തു​​​വ​​​ച്ച് ക​​​മ്മീ​​​ഷ​​​ൻ ആ​​​ളു​​​ക​​​ളി​​​ൽ​​​നി​​​ന്നു നേ​​​രി​​​ട്ടു പ​​​രാ​​​തി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​താ​​​ണ്.

എ​​​ന്നാ​​​ൽ, പി​​​ന്നീ​​​ട് ആ​​​ളു​​​ക​​​ളി​​​ൽ​​​നി​​​ന്നു നേ​​​രി​​​ട്ടു പ​​​രാ​​​തി​​​ക​​​ളും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും സ്വീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ആ​​​റു വ​​​രെ ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള പ​​​രാ​​​തി​​​ക​​​ളും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും ക​​​മ്മീ​​​ഷ​​​ൻ 7, 8 തീ​​​യ​​​തി​​​ക​​​ളി​​​ൽ ക​​​മ്മീ​​​ഷ​​​ൻ ഓ​​​ഫീ​​​സി​​​ൽ​​​വ​​​ച്ച് പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യേ ഉ​​​ള്ളൂഎ​​​ന്നും അ​​​റി​​​യി​​​ച്ചു. ഇ​​​പ്പോ​​​ൾ 7, 8 തീ​​​യ​​​തി​​​ക​​​ളി​​​ലെ സി​​​റ്റിം​​​ഗ് മാ​​​റ്റി​​​യെ​​ന്നും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ൻ ആ​​​റു​​​വ​​​രെയേ സ​​​മ​​​യ​​​മു​​​ള്ളൂ എ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ പ​​റ​​യുന്ന​​തു തി​​​ക​​​ച്ചും നി​​​ഗൂ​​​ഢ​​​മാ​​​ണെ​​ന്ന് അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.

ക്രൈ​​​സ്ത​​​വ വി​​​ഭാ​​​ഗ​​​ത്തെ ബാ​​​ധി​​​ക്കു​​​ന്ന ച​​​ർ​​​ച്ച് ബി​​​ൽ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു മു​​​ന്പ് സ​​​ഭ​​​ക​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും സ്വീ​​​ക​​​രി​​​ക്കാ​​​ൻ ക​​​മ്മീ​​​ഷ​​​ൻ ത​​​യാ​​​റാ​​​കാ​​​ത്ത​​​ത് എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ്? നി​​​യ​​​മ​​​പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​ന്‍റെ പ​​​രാ​​​തി സ്വീ​​​ക​​​രി​​​ക്കു​​​ന്ന ഇ-​​​മെ​​​യി​​​ൽ സൈ​​​റ്റ് പ​​​ല​​​പ്പോ​​​ഴും ബ്ലോ​​​ക്കാ​​​യി കി​​​ട​​​ക്കു​​​ക​​​യാ​​​ണ്. ച​​​ർ​​​ച്ച് ബി​​​ല്ലി​​​ന്മേ​​​ലു​​​ള്ള നി​​​യ​​​മ​​​പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​ന്‍റെ നി​​​ല​​​പാ​​​ടു​​​ക​​​ളെ​​​ല്ലാം പ​​​രി​​​ഷ്കൃ​​​ത​​​മ​​​ല്ല. അ​​​തി​​​നാ​​​ൽ നി​​​യ​​​മ​​​പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ജ​​​സ്റ്റീ​​​സ് കെ.​​​ടി. തോ​​​മ​​​സി​​​നെ സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു നീ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​ത്തി​​​ൽ ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കു​​​ന്ന​​​താ​​​യി ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം പ​​​റ​​​ഞ്ഞു.

Source: www.deepika.com

LEAVE A REPLY

Please enter your comment!
Please enter your name here