നിലവിൽ കേരളത്തിലെ മുന്നണികൾ നടത്തുന്ന സ്ഥാനാർത്ഥി നിർണയത്തിൽ ലത്തീൻ കത്തോലിക്കരെ പരിഗണിക്കാതെയുള്ള പ്രഖ്യാപനങ്ങൾ പ്രതിഷേധകരമെന്ന് എൽ.സി.വൈ.എം.സംസ്ഥാന സമിതി, എറണാകുളം ഉൾപ്പെടെ ലത്തീൻ കത്തോലിക്കന് പ്രാധാന്യം ലഭിക്കുന്ന മണ്ഡലങ്ങളിൽ പോലും മുൻകീഴ് വഴക്കങ്ങൾ കാറ്റിൽ പറത്തിയാണ് മുന്നണികൾ സ്ഥാനാത്ഥികളെ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.
ഇത്തരം പ്രവർത്തനങ്ങൾക്ക് രാഷ്ടീയ പാർട്ടികൾ വലിയ വില നല്കേണ്ടി വരുമെന്ന് സംസ്ഥാന സമിതി കുറ്റപ്പെടുത്തി.ഏത് പാർട്ടിയാണോ ലത്തീൻ കത്തോലിക്കന് സാധ്യത കല്പിക്കുക അവർക്കൊപ്പം നില്ക്കാനും, തെരഞ്ഞെടുപ്പിനെ നേരിടാനും ലത്തീൻ സഭയുടെ യുവജന വിഭാഗമായ എൽ.സി.വൈ.എം തിരുമാനിച്ചു.ആലുവ ഓഫീസിൽ കൂടിയ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ശ്രീ അജിത്ത് തങ്കച്ചൻ കാനപ്പിള്ളി ജനറൽ സെക്രട്ടറി ശ്രീ ആൻസിൽ ആന്റണി, ഭാരവാഹികളായ ജോജി ഡെന്നീസൻ, ജോസി സഖറീയാസ്, രേവതി എസ്, ജിജോ ജോൺ, സ്റ്റെഫി ചാൾസ്, റാൽഫ് ജോസ്, സന്തോഷ് രാജ്, ഡെലിൻ ഡേവിഡ് എന്നിവർ പ്രസംഗിച്ചു.