നൈജീരിയന്‍ സംസ്ഥാനമായ കടൂണയിൽ നിന്നും വീണ്ടും കത്തോലിക്ക വൈദികനെ തട്ടികൊണ്ടുപോയതായി റിപ്പോർട്ട്. കടൂണ അതിരൂപത വൈദികനും അങ്കുവയിലെ സെന്റ് തെരേസ ദേവാലയത്തിന്റെ വികാരിയുമായ ഫാ. ജോൺ ബക്കോ ഷെക്ക്വോലോയെയാണ് അക്രമികൾ തട്ടിക്കൊണ്ടു പോയത്. അദ്ദേഹത്തിന്റെ താമസ സ്ഥലത്തു അതിക്രമിച്ച് കയറിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. വൈദികനെ ഭീകരസംഘം തട്ടികൊണ്ടുപോയതാണെന്നു അതിരൂപത ചാൻസിലർ ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.
അക്രമികള്‍ക്ക് മാനസാന്തരമുണ്ടായി വൈദികന്റെ മോചനം എത്രയും പെട്ടെന്ന് സാധ്യമാകുന്നതിനു സഭാനേതൃത്വം വിശ്വാസികളുടെ പ്രാര്‍ത്ഥനാസഹായം തേടി. വൈദികരെ തട്ടികൊണ്ടുപോയി കത്തോലിക്കരെ അക്രമിക്കുന്നത് കടൂണയില്‍ പതിവായി മാറിയിരിക്കുകയാണെന്ന് രാജ്യത്തെ ക്രിസ്ത്യൻ സമുദായങ്ങളെ ഏകീകരിക്കുന്ന ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ (സി.എ.എൻ) എന്ന സംഘടന ആരോപിച്ചു. ഇതിന് അവസാനം ഉണ്ടാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. അതേസമയം സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Source: www.pravachakasabdam.com