ക്രൈസ്തവർ പരിപാവനമായി ആചരിക്കുന്ന പെസഹാവ്യാഴാഴ്ച ലോക്സഭാ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നുമാവശ്യപ്പെട്ട് കർണാടക റീജൺ കാത്തലിക് ബിഷപ്സ് കൗൺസിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നിവേദനം നൽകി.
ആസാം, ബിഹാർ, ഛത്തീസ്ഗഡ്, ജമ്മു-കാഷ്മീർ, മഹാരാഷ്ട്ര, മണിപ്പുർ, ഒഡിഷ, പുതുച്ചേരി, തമിഴ്നാട്, ത്രിപുര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലും പെസഹാവ്യാഴമായ ഏപ്രിൽ 18ന് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അന്നേദിവസം ക്രൈസ്തവർ വിവിധ കർമങ്ങളിൽ പങ്കെടുക്കാനായി ഇടവക ദേവാലയങ്ങളിലും മറ്റുമായിരിക്കുമെന്നും വോട്ടെടുപ്പിൽ പങ്കെടുക്കാൻ അസൗകര്യമുണ്ടായിരിക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
Source: www.deepika.com