കരിദിനാചരണത്തിന്റെ എറണാകുളം-അങ്കമാലി അതിരൂപതാതല ഉദ്ഘാടനം കൂടാലപ്പാട് സെന്റ് ജോർജ് പള്ളിയിൽ മേഖല ഡയറക്ടർ ഫാ.വർഗീസ് പൈനുങ്കൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഫ്രാൻസീസ് മൂലൻ അധ്യക്ഷത വഹിച്ചു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നടന്ന പ്രതിഷേധ ധർണയ്ക്ക് വികാരി ഫാ.ഡേവിസ് മാടവനയും കത്തോലിക്ക കോണ്ഗ്രസ് അതിരൂപത, ഫൊറോന, യൂണിറ്റ് ഭാരവാഹികളും നേതൃത്വം നൽകി. വിവിധ രൂപതാ കേന്ദ്രങ്ങളിലും ഫൊറോന, ഇടവക കേന്ദ്രങ്ങളിലും ചർച്ച് ബില്ലിനെതിരെ പ്രതിഷേധ പരിപാടികൾ നടന്നു.
Source: www.deepika.com