
ക്രൈസ്തവ സമൂഹത്തിന്റെ പ്രതിഷേധത്തെ വകവെക്കാതെ പബ്ലിക് സര്‍വീസ് കമ്മീഷന്‍റെ വകുപ്പുതല പ്രമോഷൻ പരീക്ഷകൾ ഞായറാഴ്ചകളിൽ നടത്താൻ തീരുമാനം. ഈ മാസം 17 മുതൽ മേയ് 12 വരെയുള്ള ആറ് ഞായറാഴ്ചകളിലായാണ് വിവിധ വകുപ്പുതല പ്രമോഷൻ പരീക്ഷകൾ നടത്തുന്നത്. ഹര്‍ത്താലും മറ്റും മൂലം മാറ്റിവെക്കുന്ന സര്‍വ്വകലാശാല പരീക്ഷകള്‍ ഞായറാഴ്ചകളില്‍ നടത്തുവാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിന്നെങ്കിലും ക്രൈസ്തവ സഭകളും സംഘടനകളും നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നു തീരുമാനം പിന്‍വലിച്ചിരിന്നു.
എന്നാല്‍ വകുപ്പുതല പ്രമോഷൻ പരീക്ഷകൾ ഞായറാഴ്ച നടത്തുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് വീണ്ടും പ്രതിഷേധത്തിന് ആക്കം കൂട്ടുകയാണ്.
Source: www.pravachakasabdam.com