പ്രളയത്തില്‍ വന്‍ നാശനഷ്ട്ടം സംഭവിച്ച കുട്ടനാട്ടില്‍ ചങ്ങനാശേരി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (ചാസ്) എച്ച്ഡിഎഫ്‌സി സഹകരണത്തോടെ 50 വീടുകള്‍ നിര്‍മിക്കും. പദ്ധതിയുടെ നിര്‍മാണോദ്ഘാടനം കഴിഞ്ഞ ദിവസം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിച്ചു. ഔദ്യോഗിക സമ്മേളനത്തിന് ശേഷം ആര്‍ച്ച് ബിഷപ്പ് മൂന്നു വീടുകളുടെ ശിലാസ്ഥാപനവും അദ്ദേഹം നടത്തി.
എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ സിഎസ്ആര്‍ വിഭാഗമായ എച്ച്.ടി.പാറേക് ഫൗണ്ടേഷനാണ് ഗുണഭോക്താക്കളുടെ സഹകരണത്തോടെ വീടുനിര്‍മാണത്തിനാവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്. പ്രളയദുരിതത്തില്‍ വന്‍ നാശനഷ്ടം നേരിട്ട കുട്ടനാടന്‍ ജനതയുടെ പുനരധിവാസത്തിന് ചങ്ങനാശേരി അതിരൂപത 100 കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചിരിന്നു.
Source: www.pravachakasabdam.com