കേ​​​ര​​​ളാ കാ​​​ത്ത​​​ലി​​​ക് സ്റ്റു​​​ഡ​​​ന്‍റ്സ് ലീ​​​ഗ് (കെ​​​സി​​​എ​​​സ്എ​​​ൽ) സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​റാ​​​യി പാ​​​ലാ രൂ​​​പ​​​താം​​​ഗം ഫാ.​​​കു​​​ര്യ​​​ൻ ത​​​ട​​​ത്തി​​​ൽ നി​​​യ​​​മി​​​ത​​​നാ​​​യി. ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രു​​​ന്ന സീ​​​റോ ​മ​​​ല​​​ങ്ക​​​ര തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​താം​​​ഗം ഫാ.​​​തോം​​​സ​​​ണ്‍ പ​​​ഴ​​​യ​​​ചി​​​റ​​​പീ​​​ടി​​​ക​​​യി​​​ലി​​​ന്‍റെ കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​യ​​​തി​​​നെ​​ത്തു​​ട​​​ർ​​​ന്നാ​​​ണു നി​​​യ​​​മ​​​നം. മൂ​​​ന്നു വ​​​ർ​​​ഷ​​​മാ​​​ണു കാ​​​ലാ​​​വ​​​ധി. കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ​​​ക്ക​​​മ്മീ​​​ഷ​​​ന്‍റെ കീ​​​ഴി​​​ലാ​​​ണ് കെ​​​സി​​​എ​​​സ്എ​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്.

 1998-ൽ ​​​പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ച ഫാ.​​​കു​​​ര്യ​​​ൻ ത​​​ട​​​ത്തി​​​ൽ ആ​​​ലു​​​വ മം​​​ഗ​​​ല​​​പ്പു​​​ഴ സെ​​​മി​​​നാ​​​രി​​യി​​ലും പാ​​​ലാ ഗു​​​ഡ് ഷെ​​​പ്പേ​​​ർ​​​ഡ് സെ​​​മി​​​നാ​​​രി​​യി​​ലും അ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​രു​​​ന്നു. പാ​​​ലാ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് ഹോ​​​സ്റ്റ​​​ൽ വാ​​​ർ​​​ഡ​​​നാ​​​യും രൂ​​​പ​​​ത​​​യി​​​ലെ വി​​​വി​​​ധ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ വി​​​കാ​​​രി​​​യാ​​​യും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു. ഇ​​​പ്പോ​​​ൾ ദീ​​​പ​​​നാ​​​ളം ക​​​ലാ​​​സാം​​​സ്കാ​​​രി​​​ക വാ​​​രി​​​ക​​​യു​​​ടെ ചീ​​​ഫ് എ​​​ഡി​​​റ്റ​​​റാ​​​യും കെ​​​സി​​​എ​​​സ്എ​​​ൽ പാ​​​ലാ രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​റാ​​​യും കാ​​​ക്കൊ​​​ന്പ് പ​​​ള്ളി വി​​​കാ​​​രി​​​യാ​​​യും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്നു. എ​​​ഴു​​​ത്തു​​​കാ​​​ര​​​നും വാ​​​ഗ്മി​​​യു​​മാ​​​ണ്.

കോ​​​ട്ട​​​യം മൂ​​​ഴൂ​​​ർ ത​​​ട​​​ത്തി​​​ൽ റി​​​ട്ട. അ​​​ധ്യാ​​​പ​​​ക​​​രാ​​​യ ടി.​​​എം. മാ​​​ണി-​​​ഏ​​​ലി​​​ക്കു​​​ട്ടി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ലെ സീ​​​റോ മ​​​ല​​​ബാ​​​ർ, ല​​​ത്തീ​​​ൻ, സീ​​​റോ മ​​​ല​​​ങ്ക​​​ര രൂ​​​പ​​​ത​​​ക​​​ളി​​​ലെ സ്കൂ​​​ളു​​​ക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് കെ​​​സി​​​എ​​​സ്എ​​​ൽ മു​​​ഖ്യ​​​മാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. എ​​​റ​​​ണാ​​​കു​​​ളം പി​​​ഒ​​​സി​​​യാ​​​ണ് ആ​​​സ്ഥാ​​​നം.

Source: www.deepika.com