ആ​ന്ത​രി​ക​മാ​യി എ​ന്‍റെ ഭ​വ​ന​ത്തി​ലേ​ക്കു​ള്ള തീ​ർ​ഥ​യാ​ത്ര​യി​ലാ​ണു ഞാ​ൻ. ശാ​രീ​രി​ക​മാ​യി മെ​ല്ല​മെ​ല്ലെ ക​രു​ത്തു ചോ​ർ​ന്നു പോ​വു​ക​യാ​ണ്. എ​മെ​രി​റ്റ​സ് മാ​ർ​പാ​പ്പ ബെ​ന​ഡി​ക്റ്റ് പ​തി​നാ​റാ​മ​ൻ ക​ഴി​ഞ്ഞ ദി​വ​സം എ​ഴു​തി​യ​താ​ണി​ത്. തൊ​ണ്ണൂ​റ്റി​യൊ​ന്നു വ​യ​സു​കാ​ര​നാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ത്ത് ഇ​റ്റാ​ലി​യ​ൻ പ​ത്രം കൊ​യി​യെ​ർ ഡെ​ല്ല സേ​റ പ്ര​സി​ദ്ധീ​ക​രി​ച്ചു.

എ​ന്‍റെ യാ​ത്ര​യു​ടെ അ​ന്ത്യ​പാ​ദ​ത്തി​ലാ​ണു ഞാ​ൻ. പ​ല​പ്പോ​ഴും പ​രി​ക്ഷീ​ണ​നാ​കു​ന്നു​ണ്ടെ​ങ്കി​ലും ഞാ​ൻ ഒ​രി​ക്ക​ലും വി​ഭാ​വ​ന ചെ​യ്തി​ട്ടി​ല്ലാ​ത്ത​ത്ര അ​ള​വി​ൽ സ്നേ​ഹ​വും ന​ന്മ​യും എ​ന്നി​ൽ ചൊ​രി​യ​പ്പെ​ടു​ന്ന​തു വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണ്: ക​ത്തി​ൽ പ​റ​യു​ന്നു.

എ​മെ​രി​റ്റ​സ് മാ​ർ​പാ​പ്പ​യു​ടെ ക്ഷേ​മ​വും ആ​രോ​ഗ്യ​നി​ല​യും തി​ര​ക്കി​ക്കൊ​ണ്ടു കൊ​യി​യെ​ർ ഡെ​ല്ല സേ​റ​യി​ൽ അ​ഞ്ചു​വ​ർ​ഷം ല​ഭി​ച്ച ക​ത്തു​ക​ൾ ഈ​യി​ടെ മാ​സി​മോ ഫ്രാ​ങ്കോ എ​ന്ന എ​ഡി​റ്റ​ർ ബെ​ന​ഡി​ക്റ്റ് പ​തി​നാ​റാ​മ​നു ന​ല്കി​യി​രു​ന്നു. അ​തി​ന​യ​ച്ച മ​റു​പ​ടി​ക്ക​ത്തി​ലാ​ണി​ത്. ഈ ​ക​ത്ത് പ​ത്രം ഒ​ന്നാം പേ​ജി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ത​ന്‍റെ അ​ന്ത്യ​കാ​ലം എ​ങ്ങ​നെ എ​ന്ന​റി​യാ​ൻ ഇ​ത്ര​യേ​റെ വാ​യ​ന​ക്കാ​ർ താ​ത്പ​ര്യ​പ്പെ​ടു​ന്നു എ​ന്ന​തു ത​ന്നെ വി​കാ​രാ​ധീ​ന​നാ​ക്കി എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ​വ​രോടും ന​ന്ദി പ​റ​ഞ്ഞ അ​ദ്ദേ​ഹം എ​ല്ലാ​വ​ർ​ക്കുംവേ​ണ്ടി പ്രാ​ർ​ഥി​ക്കാം എ​ന്നും അ​റി​യി​ച്ചു.

Source: www.deepika.com