ഭാരതം സന്ദര്‍ശിക്കുവാന്‍ ആവര്‍ത്തിച്ച് ആഗ്രഹം പ്രകടിപ്പിച്ച് പാപ്പ. രണ്ടു വര്‍ഷമായി ഇന്ത്യയിലേക്കുള്ള ക്ഷണം കാത്തിരിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. റോമില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ തടയുന്നതിന് വേണ്ടി വിളിച്ചുകൂട്ടിയ പ്രത്യേക കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ എത്തിയ തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനോടാണു മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്.
മാര്‍പാപ്പ കുറച്ചു സമയം ആര്‍ച്ച് ബിഷപ്പുമായി ചെലവഴിച്ചു. ഭാരതത്തിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും പാപ്പ ആര്‍ച്ച് ബിഷപ്പിനോട് കാര്യങ്ങള്‍ ആരാഞ്ഞു. ഭാരതം സന്ദര്‍ശിക്കാനുള്ള താത്പര്യം മാര്‍പാപ്പ ഇതിന് മുന്‍പ് പലവട്ടം ആവര്‍ത്തിച്ചിട്ടുണ്ടെങ്കിലും കേന്ദ്രത്തിന്റെ നിസംഗത തുടരുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പാപ്പയെ ക്ഷണിക്കാത്തതാണ് ഏക തടസം. മാര്‍പാപ്പയെ ക്ഷണിക്കണമെന്നാവശ്യപ്പെട്ടു സിബിസിഐ പലവട്ടം സര്‍ക്കാരിനെ സമീപിച്ചിരുന്നു.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ക്കും മാര്‍പാപ്പയെ ശരിയായ രീതിയില്‍ വരവേല്‍ക്കാാന്‍ പറ്റിയ തീയതിയും സമയവും കണ്ടെത്താനുള്ള പ്രയാസം ആണെന്നായിരുന്നു നയതന്ത്ര തലത്തിലെ ഇന്ത്യയുടെ തൊടുന്യായം. ക്രൈസ്തവ വിരുദ്ധ നിലപാട് പുലര്‍ത്തുന്ന സംഘപരിവാര്‍ സംഘടനകള്‍ മോദിക്ക് നല്കിയയ സമ്മര്‍ദ്ധമാണ് പാപ്പയുടെ ഭാരത സന്ദര്‍ശനം നീളുന്നതിന് പിന്നിലെ പ്രധാന കാരണമായി നിരീക്ഷിക്കപ്പെടുന്നത്.
Source: www.pravachakasabdam.com