മദ്യനിരോധന സമിതിയുടെ യുവജന വിഭാഗം കേരള പ്രൊഹിബിഷന്‍ യൂത്ത് കൗണ്‍സില്‍ എന്ന പേരില്‍ നിലവില്‍ വന്നു. ജനങ്ങളില്‍നിന്നു നികുതി വാങ്ങി നാടുനീളെ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടും എല്ലായിടത്തും മയക്കുമരുന്നു തടയാനാകാത്തതു സര്‍ക്കാരിന്റെ കഴിവുകേടാണെന്നു സംഘടന വ്യക്തമാക്കി. തൃശൂര്‍ സെന്റ് തോമസ് കോളജില്‍ നടന്ന സമ്മേളനം മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.സി. സാജന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ് അധ്യക്ഷനായി. റവ.ഡോ. ദേവസി പന്തല്ലൂക്കാരന്‍, സര്‍വോദയ ട്രസ്റ്റ് ചെയര്‍മാന്‍ എം. പിതാംബരന്‍, വര്‍ഗീസ് തണ്ണിനാല്‍ എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന പ്രസിഡന്റായി അബ്ദുള്‍ സമദിനേയും (കണ്ണൂര്‍) ജനറല്‍ സെക്രട്ടറിയായി കെ.എല്‍. ആല്‍ഫിനേയും (തൃശൂര്‍) തെരഞ്ഞെടുത്തു. അഖില്‍ പോള്‍ (തൃശൂര്‍), ജഗതി എസ്. സുശാന്ത് (തിരുവനന്തപുരം) വൈസ് പ്രസിഡന്റ്, കെ.എ. അഷ്ഫാക്ക് (വയനാട്), സൈമണ്‍ തോമസ് (കൊല്ലം) സെക്രട്ടറിമാര്‍, ടി. ആദം (മലപ്പുറം) ട്രഷറര്‍ എന്നിവരാണു മറ്റു ഭാരവാഹികള്‍.
Source: www.pravachakasabdam.com