മധ്യപ്രദേശിലെ ഭോപ്പാലിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എസ്വിഡി സന്ന്യാസ സഭാംഗമായ മലയാളി വൈദികന്‍ മരിച്ചു. ചിറ്റാരിക്കാല്‍ ചട്ടമലയിലെ പരേതനായ എഴുപറയില്‍ ചാക്കോപെണ്ണമ്മ ദന്പതികളുടെ മകനുമായ ഫാ. തോമസ് ചാക്കോ (58)യാണ് മരിച്ചത്. കഴിഞ്ഞ 11നു ഭോപ്പാലിലെ സെമിനാരിയില്‍നിന്ന് മിഷന്‍ കേന്ദ്രമായ പാച്ച്മാര്‍ഹിയിലേക്കുള്ള യാത്രാമധ്യേ ഷോബാപുരില്‍ വച്ച് ഫാ.തോമസ് സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ചായിരുന്നു അപകടം.
അപകടത്തില്‍ ബന്ധുവായ ഫാ.ലിബിന്‍ തോമസിനും പരിക്കേറ്റിരുന്നു. ഇന്നലെ വൈകുന്നേരം ഭോപ്പാലിലെ നര്‍മദ ആശുപത്രിയില്‍വെച്ചു ഫാ. തോമസ് മരിക്കുകയായിരിന്നു. സംസ്‌കാരം 20 ന് ഇന്‍ഡോര്‍ എസ്വിഡി പ്രൊവിന്‍ഷ്യല്‍ ഹൗസ് സെമിത്തേരിയില്‍ നടക്കും.
Source: www.pravachaksabdam.com