കേന്ദ്ര സര്‍ക്കാരിന്റെ നിലപാടു കൊണ്ടാണു ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യയിലേക്കു വരാത്തതെന്നു മലങ്കര കത്തോലിക്കാ സഭാ തലവനും സിബിസിഐ മുന്‍ അധ്യക്ഷനുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ഫ്രാന്‍സിസ് മാര്‍പാപ്പയും ഇന്ത്യയിലെ ജനങ്ങളും ഒരുപോലെ അതിയായി ആഗ്രഹിച്ച സന്ദര്‍ശനം നടക്കാത്തതു ഏറെ ദുഃഖകരവും ദൗര്‍ഭാഗ്യകരവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ഭരണകൂടം എടുക്കുന്ന ഉത്തരവാദിത്വപൂര്‍ണമായ നിലപാടിലൂടെ മാത്രമേ മാര്‍പാപ്പയുടെ സന്ദര്‍ശനം സാധ്യമാകൂ. എന്നാല്‍ ഇന്ത്യയിലെ സര്‍ക്കാര്‍ അത്തരം നിലപാടല്ല ഇതുവരെ സ്വീകരിച്ചത്. ഇന്ത്യയിലെ ലക്ഷക്കണക്കിനു ജനങ്ങള്‍ അതിയായി ആഗ്രഹിക്കുന്ന മാര്‍പാപ്പയുടെ സാന്നിധ്യം ലഭിക്കാതിരിക്കുന്നത് വളരെ ദൗര്ഭ്യാകരമാണ് കര്‍ദിനാള്‍ വിശദീകരിച്ചു.
മാര്‍പാപ്പയെ സ്വീകരിക്കാന്‍ യുഎഇ ഭരണകൂടം വളരെ ഉദാരമായ സമീപനം സ്വീകരിച്ചു. പ്രവാസികളായ മലയാളികളും മാര്‍പാപ്പയുടെ വരവില്‍ അത്യധികം സന്തോഷിക്കുന്നുണ്ട്. ഫ്രാന്‍സിസ് പാപ്പായുടെ അബുദാബി സന്ദര്‍ശനത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞു.
Source: www.deepika.com