സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ സുപ്പീരിയർ ട്രൈബ്യൂണലിന്റെ ജനറൽ മോഡറേറ്ററായി ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവരെ ട്രൈബ്യൂണലിന്റെ ജഡ്ജിമാരായും സിനഡ് തെരഞ്ഞെടുത്തു. സഭയുടെ വിവിധ സിനഡൽ കമ്മീഷനുകളുടെ പുതിയ ചെയർമാന്മാരെയും അംഗങ്ങളെയും നിയമിച്ചു.
വിശ്വാസപരിശീലന കമ്മീഷൻ: ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട്-ചെയർമാൻ, ബിഷപ് മാർ ജോസഫ് അരുമച്ചാടത്ത്, ബിഷപ് മാർ ലോറൻസ് മുക്കുഴി-അംഗങ്ങൾ. എക്യുമെനിസം കമ്മീഷൻ: ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം-ചെയർമാൻ, ബിഷപ് മാർ തോമസ് തുരുത്തിമറ്റം, ബിഷപ് മാർ ജോസഫ് കൊടകല്ലിൽ-അംഗങ്ങൾ. ഇവാഞ്ചലൈസേഷൻ ആൻഡ് പാസ്റ്ററൽ കെയർ ഓഫ് മൈഗ്രന്റ്സ് കമ്മീഷൻ: ബിഷപ് മാർ റാഫേൽ തട്ടിൽ-ചെയർമാൻ, ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, ബിഷപ് മാർ ജോസഫ് പണ്ടാരശേരിൽ-അംഗങ്ങൾ.
ഡോക്ട്രിൻ കമ്മീഷൻ: ബിഷപ് മാർ ടോണി നീലങ്കാവിൽ -ചെയർമാൻ, ബിഷപ് മാർ ജോസഫ് പാംപ്ലാനി, ബിഷപ് മാർ ജോസ് പുളിക്കൽ-അംഗങ്ങൾ. ക്ലർജി കമ്മീഷൻ: ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ-ചെയർമാൻ, ബിഷപ് മാർ തോമസ് തറയിൽ, ബിഷപ് മാർ സെബാസ്റ്റ്യൻ പൊഴോലിപറന്പിൽ-അംഗങ്ങൾ. ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫ് കമ്മീഷൻ: ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്-ചെയർമാൻ, ബിഷപ് മാർ ജോസ് പുളിക്കൽ, ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ-അംഗങ്ങൾ.
Source: www.deepika.com