മൂന്ന് നോമ്പ് തിരുനാളിന് കൊടിയേറിയതോടെ കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസന്നിധിയിലേക്ക് വിശ്വാസികളുടെ പ്രവാഹം. ഇന്ന് തിരുനാളിനെത്തുന്നവര്‍ക്ക് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വണങ്ങി പ്രാര്‍ത്ഥിക്കാനുള്ള അപൂര്‍വമായ അവസരം ലഭിക്കും. ഗാഗുല്ത്തായില് ഈശോമിശിഹാ മരണം വരിച്ച വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് ആണ്ടുവട്ടത്തില്‍ ഒരിക്കല്‍ മാത്രമാണ് പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കുന്നത്.
പാറേമ്മാക്കല്‍ തോമാഗോവര്ണ്ണദോരുടേയും മാര്‍ കരിയാറ്റിയുടെയും റോമ്മാ യാത്രയില്‍ പിന്തുണയേകിയ കുറവിലങ്ങാടിന് നല്കിയ സമ്മാനമായിരുന്നു വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ്. റോമാ യാത്രയുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ അന്നത്തെ കുറവിലങ്ങാട് വികാരിയാണ് അധ്യക്ഷത വഹിച്ചത്. ഇടവകയ്ക്കാകെ ആത്മീയതയുടെ ആഘോഷം സമ്മാനിക്കുന്ന പ്രദക്ഷിണങ്ങളും ഇന്ന് നടക്കും. രാത്രി എട്ടിന് ജൂബിലി കപ്പേളയില്‍ പ്രദക്ഷിണങ്ങള്‍ സംഗമിക്കും.
Source: www.pravachakasabdam.com