ആ​​ധു​​നി​​ക ച​​ങ്ങ​​നാ​​ശേ​​രി​​യു​​ടെ ശി​​ല്പി മോ​​ൺ. കു​​ര്യാ​​ക്കോ​​സ് ക​​ണ്ട​​ങ്ക​​രി​​ക്ക് ച​​ര​​മ​​ശ​​താ​​ബ്ദി. ഇ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി​​യു​​ടെ അ​​ഭി​​മാ​​ന​​മാ​​യി ത​​ല ഉ​​യ​​ർ​​ത്തി​​ നി​​ൽ​​ക്കു​​ന്ന ബ​​ഹു​​ഭൂ​​രി​​പ​​ക്ഷം സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും ആ​​രം​​ഭ​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ ആ​​ദ്യ വി​​കാ​​രി ജ​​ന​​റാ​​ൾ ആ​​യ ഈ ​​വൈ​​ദി​​ക​​ന്‍റെ സ്പ​​ർ​​ശ​​മു​​ണ്ട്. ക​​ത്തീ​​ഡ്ര​​ൽ പ​​ള്ളി വി​​കാ​​രി​​യാ​​യി​​രു​​ന്ന അ​​ദ്ദേ​​ഹം പാ​​റേ​​ൽ പ​​ള്ളി​​യു​​ടെ സ്ഥാ​​പ​​ക​​ൻ കൂ​​ടി​​യാ​​ണ്.

ച​​​ങ്ങ​​​നാ​​​ശേ​​​രി ക​​​ണ്ട​​​ങ്ക​​​രി കു​​​ടും​​​ബ​​​ത്തി​​​ൽ 1852 ഓ​​​ഗ​​​സ്റ്റ് 24ന് ​​​മോ​​​ൺ. ക​​​ണ്ട​​​ങ്ക​​​രി ജ​​​നി​​​ച്ചു. 1877ൽ ​​​പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ചു. അ​​​തി​​​നു​​​ശേ​​​ഷം ച​​​ങ്ങ​​​നാ​​​ശേ​​​രി പ​​​ള്ളി​​​യി​​​ൽ അ​​​സ്തേ​​​ന്തി​​​യാ​​​യി നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ന്ന് മു​​​ട്ടം, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി, അ​​​ന്പ​​​ഴ​​​ക്കാ​​​ട്, പു​​​ത്ത​​​ൻ​​​പീ​​​ടി​​​ക, മാ​​​ഞ്ഞൂ​​​ർ, ആ​​​ല​​​പ്പു​​​ഴ പ​​​ള്ളി​​​ക​​​ളി​​​ൽ വി​​​കാ​​​രി​​​യാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു. 1887ൽ ​​​ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ലെ നാ​​​ലാ​​​മ​​​ത്തെ​​​യും ഇ​​​പ്പോ​​​ഴു ള്ളതു​​​മാ​​​യ പ​​​ള്ളി പു​​​തു​​​ക്കി പ​​​ണി​​​ത ഉ​​​ട​​​നെ വി​​​കാ​​​രി​​​യാ​​​യി നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ട അ​​​ദ്ദേ​​​ഹം 1919 വ​​​രെ ശു​​​ശ്രൂ​​​ഷ നി​​​ർ​​​വ​​​ഹി​​​ച്ചു. 1908ൽ ​​​മാ​​​ർ മാ​​​ക്കി​​​ലി​​​ന്‍റെ ഭ​​​ര​​​ണ​​​കാ​​​ല​​​ത്തു വി​​​കാ​​​രി ജ​​​ന​​​റാ​​​ളാ​​​യി. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് 1911ൽ ​​​മോ​​​ൺസിഞ്ഞോർ പ​​​ദ​​​വി ല​​​ഭി​​​ച്ചു.  1888ൽ ​​​ന​​​ട​​​ന്ന ച​​​ങ്ങ​​​നാ​​​ശേ​​​രി സൂ​​​ന​​​ഹ​​​ദോ​​​സി​​​ന്‍റെ മു​​​ഖ്യ സം​​​ഘാ​​​ട​​​ക​​​ൻ മോ​​​ൺ. ക​​​ണ്ട​​​ങ്ക​​​രി​​​യാ​​​യി​​​രു​​​ന്നു. ശൈ​​​ശ​​​വ വി​​​വാ​​​ഹ നി​​​രോ​​​ധ​​​നവും ആ​​​ഭ​​​ര​​​ണ​​​ധൂ​​​ർ​​​ത്തിനും, മ​​​ദ്യാ​​​സ​​​ക്തി​​​ക്കുമെതിരായ നടപടികളും ആ സുനഹദോസിൽ ഉണ്ടായി.

മാ​​​ക്കി​​​ൽ, കു​​​ര്യാ​​​ള​​​ശേ​​​രി മെ​​​ത്രാ​​​ന്മാ​​​രു​​​ടെ റോ​​​മാ യാ​​​ത്രാ​​​വേ​​​ള​​​ക​​​ളി​​​ൽ വി​​​കാ​​​രി​​​യാ​​​ത്തി​​​ന്‍റെ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​റാ​​​യും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു. 1895 മു​​​ത​​​ൽ കാ​​​ൽ നൂ​​​റ്റാ​​​ണ്ടു കാ​​​ല​​​ത്തോ​​​ളം എ​​​സ്ബി സ്കൂ​​​ൾ മാ​​​നേ​​​ജ​​രാ​​യി​​രു​​ന്നു.  ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ൽ ഒ​​​രു സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി സ്ഥാ​​​പി​​​ക്കാ​​​ൻ 500 രൂ​​​പ കെ​​​ട്ടി​​​വ​​​ച്ചാ​​​ൽ അ​​​നു​​​വ​​​ദി​​​ക്കാ​​​മ​​​ന്ന ഗ​​​വ​​​ൺ​​​മെ​​​ന്‍റ് നി​​​ർ​​​ദേ​​​ശ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ദ്ദേ​​​ഹം പൗ​​​ര​​​ഗ​​​ണ​​​ങ്ങ​​​ളു​​​ടെ യോ​​​ഗം വി​​ളി​​ച്ചു​​ചേ​​ർ​​ത്തു. പ​​​ര​​​പ്പ​​​നാ​​​ടു രാ​​​ജ​​​രാ​​​ജ​​​വ​​​ർ​​​മ ത​​​ന്പു​​​രാ​​​ൻ 100 രൂ​​​പ സം​​​ഭാ​​​വ​​​ന ചെ​​​യ്തു. കാ​​​ല​​​വി​​​ളം​​​ബ​​​മ​​​ന്യേ 500 രൂ​​​പ സം​​​ഘ​​​ടി​​​പ്പി​​​ച്ച് അ​​​ദ്ദേ​​​ഹം ആ​​​ശു​​​പ​​​ത്രി സ്ഥാ​​​പി​​​ച്ചു. മോ​​ൺ.​​ ക​​ണ്ട​​ങ്ക​​രി​​യു​​ടെ ച​​ര​​മ​​ശ​​താ​​ബ്ദി ആ​​ച​​ര​​ണം ഇ​​ന്ന് വൈ​​കു​​ന്നേ​​രം 4.30ന് ​​ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് മേ​​രീ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി​​യി​​ൽ ന​​ട​​ക്കും.

Source: www.deepika.com

LEAVE A REPLY

Please enter your comment!
Please enter your name here