രക്തസാക്ഷിത്വത്തിന്റെ ചുടുനിണത്താല്‍ കെട്ടിപ്പടുത്ത സഭയെ തകര്‍ക്കാന്‍ സാധിക്കുകയില്ലെന്നു കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ്. കെസിബിസി കരിസ്മാറ്റിക് കമ്മീഷന്റെ നേതൃത്വത്തില്‍ നടന്ന മലയാറ്റൂര്‍ തീര്‍ത്ഥാടനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സഭയെ വിശുദ്ധീകരിച്ച് മുന്നോട്ടു പോകാന്‍ സാധിക്കണം. ദൈവരാജ്യത്തിനു വിരുദ്ധമായി സമൂഹത്തില്‍ ഭീകരത സൃഷ്ടിക്കപ്പെടുമ്പോള്‍ സഭാ സമൂഹം അത് വെല്ലുവിളിയായി ഏറ്റെടുക്കണം. പുതിയ വിപ്ലവത്തിന്റെ കാഹളം മുഴക്കാന്‍ സമയമായെന്നും അദ്ദേഹം പറഞ്ഞു.
ഫാ. വര്‍ഗീസ് മുണ്ടയ്ക്കല്‍ ആമുഖപ്രഭാഷണം നടത്തി. ബിഷപ്പ് മാര്‍ തോമസ് ചക്യാത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. കത്തോലിക്ക കരിസ്മാറ്റിക് നവീകരണ ചരിത്ര പുസ്തക പ്രകാശനം ചടങ്ങില്‍ നിര്‍വഹിച്ചു. അട്ടപ്പാടി സെഹിയോനിലെ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ വചനസന്ദേശം നല്‍കി. മലയാറ്റൂര്‍ സെന്റ് തോമസ് പള്ളി (താഴത്തെ പള്ളി) വികാരി ഫാ. വര്‍ഗീസ് മണവാളന്‍, ഷാജി വൈക്കത്തുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വൈദികരുടെ നേതൃത്വത്തില്‍ മലകയറി കുരിശുമുടിയിലെ സന്നിധിയില്‍ ദിവ്യബലി അര്‍പ്പിച്ചു.
Source: www.pravachakasabdam.com