
സീറോ മലബാര്‍ സഭയുടെ വൈദികരത്‌നം പുരസ്‌കാരം കോതമംഗലം രൂപത പ്രോട്ടോ സിഞ്ചല്ലൂസ് മോണ്‍. ജോര്‍ജ് ഓലിയപ്പുറത്തിനും സഭാതാരം പുരസ്‌കാരം സാഹിത്യകാരനും അധ്യാപകനുമായ പ്രഫ. മാത്യു ഉലകംതറയ്ക്കും. സഭയ്ക്കും സമൂഹത്തിനും വിവിധ മേഖലകളില്‍ നല്‍കിയ സമഗ്രസംഭാവനകള്‍ മാനിച്ചാണു പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.
സീറോ മലബാര്‍ സഭാദിനമായ ജൂലൈ മൂന്നിനു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സീറോ മലബാര്‍ സിനഡാണ് ഇരുപുരസ്‌കാരങ്ങളും പ്രഖ്യാപിച്ചത്.
Source: www.pravachaksabdam.com