തൃശ്ശൂർ ഫാമിലി അപ്പോസ്ത ലേറ്റ് സെന്ററിൽ ചേർന്ന കെസിവൈഎം വാർഷിക സെനറ്റ് സമ്മേളനത്തിൽ, കോട്ടയം അതിരൂപതാംഗം ശ്രീ സിറിയക് ചാഴിക്കാടിനെ സംസ്ഥാന പ്രസിഡൻറായി തിരഞ്ഞെടുത്തു. മൂവാറ്റുപുഴ രൂപതാംഗം ശ്രീ. ബിജോ പി. ബാബുവാണ് ജനറൽ സെക്രട്ടറി.
വരാപ്പുഴ അതിരൂപതാംഗം ജോസ് റാൽഫ്, കൊല്ലം രൂപതാംഗം ഡെലിൽ ഡേവിഡ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. തിരുവനന്തപുരം ലത്തീൻ അതിരൂപതാംഗം സന്തോഷ് രാജ് , താമരശ്ശേരി രൂപതാംഗം തേജസ് മാത്യു കറുകയിൽ, പാലക്കാട് രൂപതാംഗം റോസ്മോൾ ജോസ്, തിരുവല്ല അതിരുപതാംഗം കെ എസ് ടീന എന്നിവരെ സെക്രട്ടറിമാരായും തിരുവനന്തപുരം മലങ്കര മേജർ അതിരൂപതാംഗം ഷാരോൺ കോശിയെ സംസ്ഥാന ട്രഷററായും തിരഞ്ഞെടുത്തു.
കേരളത്തിലെ 32 രൂപതകളിലെ യുവജന പ്രതിനിധികൾ പങ്കെടുത്ത 41-ാമത് സെനറ്റ് സമ്മേളനത്തിന് നിലവിലെ സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവൽ മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ റവ.ഫാ. സ്റ്റീഫൻ തോമസ്, മുൻ ഡയറക്ടർ റവ. ഡോ. മാത്യു ജേക്കബ് തിരുവാലിൽ, സംസ്ഥാന ജനറൽ സെക്രട്ടറി എബിൻ കണിവയലിൽ, ടോം ചക്കാലകുന്നേൽ, ഫാ ഡിറ്റോ കൂള, അനൂപ് പുന്നപ്പുഴ എന്നിവർ പ്രസംഗിച്ചു.