അഗതികളും നിരാലംബരും മരണാസന്നരുമായ വികലാംഗര്‍, മാനസിക ദൗര്‍ബല്യമുള്ളവര്‍, തടവറയില്‍ കഴിയുന്നവര്‍, ദരിദ്രരും നിസഹായരുമായ സഹോദരങ്ങള്‍ എന്നിവര്‍ക്ക് ഇടയില്‍ കാരുണ്യത്തിന്റെ ശുശ്രൂഷയുമായി ധന്യന്‍ ഫാ. വര്‍ഗീസ് പയ്യപ്പിള്ളി സ്ഥാപിച്ച സിസ്‌റ്റേഴ്‌സ് ഓഫ് ഡെസ്റ്റിറ്റിയൂട്ട് (എസ്ഡി) സന്യാസിനി സമൂഹത്തിന് ഇന്നു 92 വയസ്. 1927 മാര്‍ച്ച് 19ന് എറണാകുളം – അങ്കമാലി അതിരൂപതയില്‍ ചുണങ്ങുംവേലിയില്‍ ആരംഭിച്ച ഈ സന്യാസ സമൂഹത്തില്‍ ഇന്നു 11 രാജ്യങ്ങളിലായി 1447 സന്യാസിനി സഹോദരിമാര്‍ സേവനം ചെയ്യുന്നുണ്ട്. ആലുവ തോട്ടുമുഖത്താണ് എസ്ഡി സന്യാസിനി സമൂഹത്തിന്റെ ജനറലേറ്റ്.
പ്രവര്‍ത്തനത്തിന്റെ 92ാം വര്‍ഷത്തില്‍ 25 സന്യാസിനിമാരെ കൂടി സഭയ്ക്കു ലഭിച്ചുവെന്നത് അനുഗ്രഹീതവും സന്തോഷകരവുമായ അനുഭവമാണെന്ന് എസ്ഡി മദര്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റെയ്‌സി തളിയന്‍ പറഞ്ഞു. ഇതില്‍ മഡഗാസ്‌കറില്‍ നിന്നുള്ള നാലു സന്യാസിനിമാരും ഉള്‍പ്പെടും. സ്ഥാപകപിതാവായ ധന്യന്‍ ഫാ. പയ്യപ്പിള്ളിയുടെ മധ്യസ്ഥതയില്‍ ഇന്നു നിരവധി അത്ഭുതങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. സന്യാസിനി സമൂഹത്തിന്റെ സ്ഥാപക ദിനമായ ഇന്നു ജനറലേറ്റില്‍ ആഘോഷമായ ദിവ്യബലിയും ‘കാരുണ്യസരണി’ പ്രസിദ്ധീകരണത്തിന്റെ പ്രകാശനവും ഉണ്ടാകും.
Source: www.pravachakasabdam.com