
കേരള തിയോളജിക്കൽ അസോസിയേഷ(കെടിഎ)ന്റെ നേതൃത്വത്തിൽ മുതിർന്ന ദൈവശാസ്ത്രജ്ഞരെ ആദരിക്കലും ഏകദിന സെമിനാറും 16നു പാലാരിവട്ടം പിഒസിയിൽ നടക്കും. പൗരന്റെ മൗലികാവകാശങ്ങളും മതത്തിന്റെ ആചാരാനുഷ്ടാനങ്ങളും എന്ന വിഷയത്തിൽ ജസ്റ്റീസ് ഏബ്രഹാം മാത്യുവും വ്യക്തി സ്വാതന്ത്ര്യവും മതാചാരങ്ങളും ക്രിസ്തുവിന്റെ കാഴ്ചപ്പാടിൽ എന്ന വിഷയത്തിൽ റവ. ഡോ. അഗസ്റ്റിൻ മുള്ളൂരും വിഷയാവതരണം നടത്തും.
ഉച്ചകഴിഞ്ഞു മൂന്നിനു ജസ്റ്റീസ് കുര്യൻ ജോസഫ് ദെവശാസ്ത്രജ്ഞരെ ആദരിക്കും. പ്രഫ. സ്കറിയ സക്കറിയ, റവ. ഡോ. ജോർജ് തേറുകാട്ടിൽ, റവ. ഡോ. ജേക്കബ് തെക്കേപ്പറന്പിൽ എന്നിവരും പ്രബന്ധങ്ങൾ അവതരിപ്പിക്കും.
Source: www.deepika.com