സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍ പുറപ്പെടുവിച്ച കരടു ചര്‍ച്ച് ബില്ലിനെതിരെ സംസ്ഥാനമൊട്ടാകെ ശക്തമായ പ്രതിഷേധം. ബില്ലിനെതിരേ കേരള കത്തോലിക്ക മെത്രാന്‍ സമിതി തയാറാക്കിയ സര്‍ക്കുലര്‍ പള്ളികളില്‍ വിശുദ്ധ കുര്‍ബാന മധ്യേ വായിച്ചു. വിവിധ രൂപതകളുടെയും അല്മായ സംഘടനകളുടെയും ആഭിമുഖ്യത്തിലും ഇടവകകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ആയിരക്കണക്കിനു വിശ്വാസികളാണ് പങ്കുചേര്‍ന്നത്. പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായാണ് റാലിയില്‍ വിശ്വാസികള്‍ അണിചേര്‍ന്നത്.
തൃശൂര്‍, ചങ്ങനാശേരി, കോട്ടയം അതിരൂപതകളില്‍ പ്രതിഷേധദിനാചരണവും പാലാ, കാഞ്ഞിരപ്പള്ളി രൂപതകളില്‍ കരിദിനാചരണവും നടന്നു. മറ്റ് രൂപതകളിലും പ്രതിഷേധ പരിപാടികള്‍ നടന്നു. കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തില്‍ എല്ലാ രൂപതകളിലും ഇടവകകളിലും ചര്‍ച്ച് ബില്ലിനെതിരേയുള്ള പ്രതിഷേധ സൂചകമായി കരിദിനം ആചരിച്ചു. യുവജന സംഘടനയായ കെസിവൈഎം പ്രതിഷേധ ഇ മെയില്‍ അയച്ച് ഇകാറ്റ് സമരത്തിനു ഇന്നലെയാണ് തുടക്കമിട്ടത്. അഞ്ചുലക്ഷത്തോളം ഇ മെയിലുകള്‍ സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന് അയക്കാനാണ് സംഘടനയുടെ തീരുമാനം.
Source: www.pravachakasabdam.com